Connect with us

Kozhikode

സമസ്ത സെന്റിനറി; ജാമിഅ മർകസിൽ സ്റ്റുഡന്റ്സ് അസംബ്ലി പ്രൗഢമായി

ആയിരത്തിലധികം വരുന്ന വിദ്യാർഥികൾ അണിനിരന്ന അസംബ്ലി സമസ്ത കേന്ദ്ര മുശാവറ അം​ഗം വിപിഎം ഫൈസി വില്യാപള്ളിയുടെ അധ്യക്ഷതയിൽ ചാൻസിലർ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കുന്ദമം​ഗലം|സമസ്ത സെന്റിനറിയുടെ ഭാ​ഗമായി ജാമിഅ മർകസിൽ സംഘടിപ്പിച്ച സ്റ്റുഡന്റ്സ് അസംബ്ലി പ്രൗഢോജ്വലമായി. ആയിരത്തിലധികം വരുന്ന വിദ്യാർഥികൾ അണിനിരന്ന അസംബ്ലി സമസ്ത കേന്ദ്ര മുശാവറ അം​ഗം വിപിഎം ഫൈസി വില്യാപള്ളിയുടെ അധ്യക്ഷതയിൽ ചാൻസിലർ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തി.

പ്രോ ചാൻസിലർ ഡോ. ഹുസൈൻ മുഹമ്മദ് സഖാഫി ചുള്ളിക്കോട് സംസാരിച്ചു. കേന്ദ്ര മുശാവറ അംഗങ്ങളായ അബ്ദുൽ ജലീൽ സഖാഫി ചെറുശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, മുദരിസുമാരായ പി.സി. അബ്ദുല്ല ഫൈസി, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുൽ സത്താർ കാമിൽ സഖാഫി, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുൽ ​ഗഫൂർ അസ്ഹരി, സൈനുദ്ദീൻ അഹ്സനി മലയമ്മ, ഉമറലി സഖാഫി എടപ്പുലം, ബഷീർ സഖാഫി കൈപ്രം, അബൂബക്കർ സഖാഫി പന്നൂർ, സുഹൈൽ അസ്ഹരി പങ്കെടുത്തു.

സയ്യിദ് ജസീൽ കാമിൽ സഖാഫി സ്വാഗതവും അസ്‌ലം നൂറാനി മലയമ്മ നന്ദിയും പറഞ്ഞു. എസ്.എസ്.എഫ് സ്റ്റുഡന്റ് ഇസ്‌ലാമിക് സെൻസോറിയത്തിൽ വിവിധ മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.

Content Highlights:
Jamia Markaz hosted a grand Students Assembly as part of the Samastha Centenary celebrations with over a thousand students participating. Chancellor C Muhammad Faizi inaugurated the event which was presided over by VPM Faisal Vilyapalli. Outstanding students from the SSF event were honored.

 

Latest