Connect with us

Kerala

റിയാസ് പഴയ മന്ത്രി ജി സുധാകരനോട് കാര്യങ്ങള്‍ ചോദിച്ച് പഠിക്കണം: വി ഡി സതീശന്‍

റോഡുകളില്‍ മഴക്കാലപൂര്‍വ ജോലി നടന്നിട്ടില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുന്നു

Published

|

Last Updated

തിരുവനന്തപുരം ‌ റോഡിലെ കുഴിയടക്കലുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ വീണ്ടും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുഴിയടക്കലുമായി ബന്ധപ്പെടഡ്് മന്ത്രി പറയുന്നത് വസ്തുതക്ക് നിരക്കാത്തതാണ്. റോഡുകളില്‍ മഴക്കാലപൂര്‍വ ജോലി നടന്നിട്ടില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുന്നു. വകുപ്പിനുള്ളിലെ തര്‍ക്കവും പൊതുമരാമത്ത് വകുപ്പിന്റെ കെടുകാര്യസ്ഥതയുമാണ് ജോലി മുടങ്ങാന്‍ കാരണം. പൊതുമരാമത്ത് മന്ത്രി പഴയ മന്ത്രി ജി സുധാകരനോട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കണമെന്നും സതീശന്‍ പറഞ്ഞു.

മൂന്നു മാസം കൊണ്ട് 15 പേരാണ് കുഴിയില്‍ വീണ് മരിച്ചത്. റോഡിലെ കുഴിയില്‍ വീണുള്ള മരണങ്ങള്‍ പ്രതിപക്ഷം രാഷ്ട്രീയ വര്‍ക്കരിക്കുന്നുവെന്ന പൊതുമരാമത്ത് മന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണ്. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളാണ് സി പി ഐ സമ്മേളനങ്ങളില്‍ വിമര്‍ശനമായി വരുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Latest