Connect with us

junior doctor raped and killed

ബലാത്സംഗ കൊല; പശ്ചിമ ബംഗാളില്‍ ബി ജെ പി ബന്ദ് തുടരുന്നു

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ 12 മണിക്കൂറാണ് ബന്ദ് പ്രഖ്യാപിച്ചത്

Published

|

Last Updated

കൊല്‍ക്കത്ത | യുവ ഡോക്ടറെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളില്‍ ബി ജെ പി പ്രഖ്യാപിച്ച ബന്ദ് തുടരുന്നു. കൊല്‍ക്കത്തയില്‍ അടക്കം ബസ് സര്‍വീസുകള്‍ തടസപ്പെട്ടു. കട കമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ 12 മണിക്കൂറാണ് ബന്ദ് പ്രഖ്യാപിച്ചത്. ബംഗാള്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് ഡ്രൈവര്‍മാര്‍ ഹെല്‍മെറ്റ് വച്ചാണ് സര്‍വീസ് നടത്തുന്നത്. യുവ ഡോക്ടറുടെ കൊലപാതകത്തിനെതിരായി പ്രതിഷേധിച്ചതിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് ബി ജെ പി ബന്ദ് പ്രഖ്യാപിച്ചത്. ബന്ദിന്റെ ഭാഗമായി പ്രതിഷേധിച്ച ബി ജെ പി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മമത ബാനര്‍ജി ഏകാധിപത്യത്തിന്റെയും ക്രൂരതയുടെയും എല്ലാ പരിധികളും ലംഘിച്ചതായും മുഖ്യമന്ത്രി മൗനം വെടിയണമെന്നും ജെ പി നദ്ദ പറഞ്ഞു.

ബന്ദ് നടത്താന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ജനജീവിതം സാധാരണ നിലയില്‍ തന്നെ തുടരുമെന്നും കടകള്‍ തുറക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. നിയമം ലംഘിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് അവഗണിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ ബന്ദ് വിജയിപ്പിക്കാന്‍ തെരുവില്‍ ഇറങ്ങി.

 

---- facebook comment plugin here -----

Latest