Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഡിവൈഎഫ്‌ഐ തല്ലികര്‍ത്തു.

അടൂരിലെ രാഹുല്‍ മാങ്കൂട്ടത്തിന്റെ സ്വന്തം നാട്ടിലെ ഫ്‌ളക്‌സ് ബോര്‍ഡുകളാണ്‌ ഡിവൈഎഫ്‌ഐ തകര്‍ത്തത്

Published

|

Last Updated

അടൂര്‍ | അടൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഡിവൈഎഫ്‌ഐ തല്ലികര്‍ത്തു. തിരുവനന്തപുരത്ത് നവകേരള സദസ്സിന്റെ ഭാഗമായി സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം ഡിജിപി ഓഫീസിലേക്ക് നടത്തിയ കെഎസ് യു മാര്‍ച്ചില്‍ മുഖ്യമന്ത്രിയുടേത് ഉള്‍പെടെ നവകേരളസദസ്സിന്റെ പ്രചരണാര്‍ത്ഥം സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ യൂത്ത്‌കോണ്‍ഗ്രസ്സ് തല്ലിതകര്‍ത്തിരുന്നു്. ഇതില്‍ പ്രതിഷേധിച്ചാണ ്അടൂരിലെ രാഹുല്‍ മാങ്കൂട്ടത്തിന്റെ സ്വന്തം നാട്ടിലെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഡിവൈഎഫ്‌ഐ തകര്‍ത്തത്.

പട്ടികയും വടികളുമായി പ്രവര്‍ത്തകര്‍ റോഡില്‍ ഇറങ്ങി ഫ്‌ളക്‌സുകള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.