Connect with us

Kerala

റാഗിങ്: നിയമഭേദഗതി ഉടന്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ച് ഹൈക്കോടതി

സ്വീകരിച്ച നടപടികളുടെ പുരോഗതി മൂന്നാഴ്ചക്കകം അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് സി ജയചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു.

Published

|

Last Updated

കൊച്ചി | സംസ്ഥാന റാഗിങ് നിരോധന നിയമം ഭേദഗതി ചെയ്യാനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി മൂന്നാഴ്ചക്കകം അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് സി ജയചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു.

റാഗിങിന് കര്‍ശന ശിക്ഷാവ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കരട് നിയമഭേദഗതി കഴിഞ്ഞ സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. ഇത് ഉടന്‍ മന്ത്രിസഭയുടെ പരിഗണനക്ക് വിടുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, ഭരണം മാറിയ സാഹചര്യത്തില്‍ വിശദാംശങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷക കൂടുതല്‍ സമയം തേടി. വിഷയം ജൂലൈ ഒന്നിന് പരിഗണിക്കും.

2024-ല്‍ വയനാട്ടിലെ കോളജ് ഓഫ് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ഥിന്റെ മരണത്തെ തുടര്‍ന്നാണ് റാഗിങ് തടയാന്‍ കര്‍ശന നിയമനിര്‍മാണം ആവശ്യപ്പെട്ട് ലീഗല്‍ സര്‍വീസസ് അതോറിറ്റി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

 

Latest