Connect with us

Saudi Arabia

ത്രിദിന സന്ദർശനത്തിനായി വില്യം രാജകുമാരൻ സഊദി അറേബ്യയിലെത്തി

രാജകുമാരന്റെ പ്രഥമ സന്ദർശനത്തിന് കെൻസിംഗ്ടൺ കൊട്ടാരം വൻ പ്രാധാന്യമാണ് നൽകുന്നത്

Published

|

Last Updated

റിയാദ്| ബ്രിട്ടനും സഊദി അറേബ്യയും  തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വില്യം രാജകുമാരൻ ത്രിദിന സന്ദർശനത്തിനായി സഊദിയിലെത്തി. രാജ്യത്തേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക സന്ദർശനത്തിന് ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്.
സഊദി അറേബ്യയുമായുള്ള ഒരു പ്രധാന വ്യാപാര പങ്കാളി എന്നതിനപ്പുറം  ബ്രിട്ടനും സഊദിയും രണ്ട് രാജകുടുംബങ്ങൾ തമ്മിലുള്ള ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള വ്യക്തിപരമായ ബന്ധത്തിനും അദ്ദേഹത്തിന്റെ ഈ ആഴ്ചത്തെ സന്ദർശനം പ്രതിഫലിപ്പിക്കുന്നത്. തന്ത്രപരമായി പ്രധാനപ്പെട്ട പങ്കാളിയായി കണക്കാക്കപ്പെടുന്ന സഊദി  അറേബ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് കെൻസിംഗ്ടൺ കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സഊദി അറേബ്യയിലേക്കുള്ള രാജകുമാരന്റെ ആദ്യ സന്ദർശനത്തിൽ “വ്യാപാരം, ഊർജ്ജം, നിക്ഷേപ ബന്ധങ്ങളുടെ ആഘോഷം” എന്നാണ് കെൻസിംഗ്ടൺ കൊട്ടാരം വിശേഷിപ്പിച്ചത്.

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക രാജ്യ സന്ദർശന വേളയിൽ തലസ്ഥാനമായ റിയാദിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പൈതൃക കേന്ദ്രമായ ദിരിയയിൽ വെച്ച് സഊദി  കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ വില്യം രാജകുമാരനെ സ്വീകരിച്ചു. ചരിത്രപ്രസിദ്ധമായ അത്-തുറൈഫ് ജില്ലയിലൂടെയുള്ള സന്ദർശനത്തിൽ  പരമ്പരാഗത നജ്ദി വാസ്തുവിദ്യകൽ നോക്കി കാണുകയും  ഭരണാധികാരികളുടെ കൊട്ടാരങ്ങൾ വീക്ഷിക്കുകയും ചെയ്തു. ദിരിയയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങളിലൊന്നായ സാൽവ കൊട്ടാരവും സന്ദർശിച്ചു

അന്താരാഷ്ട്രതലത്തിൽ  വില്യം ബ്രിട്ടീഷ് പൊതുജനങ്ങൾക്കിടയിൽ ജനപ്രിയ നേതാവാണ്.  കൂടാതെ ഒരു ആഗോള രാഷ്ട്രതന്ത്രജ്ഞന്റെ പ്രതിച്ഛായ ഉയർത്തിപ്പിടിക്കാൻ പ്രവർത്തിച്ചിട്ടുണ്ടെന്നും, അറബ് രാജ്യങ്ങളുമായുള്ള വില്യമിന്റെ സന്ദർശനം ഉഭയകക്ഷി ബന്ധങ്ങൾ വികസിപ്പിക്കുന്നതിന് ബ്രിട്ടീഷ് സർക്കാർ രാജ കുടുംബങ്ങളെ ഉപയോഗിക്കുന്ന ഏറ്റവും പുതിയ രീതിയാണിതെന്നും  ചരിത്രകാരനും ബ്രിട്ടീഷ് രാജകുടുംബത്തിലെ വിദഗ്ദ്ധനുമായ എഡ് ഓവൻസ് പറഞ്ഞു.

സഊദി തലസ്ഥാന നഗരിയായ റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിയ വില്യം രാജകുമാരനെ റിയാദ് പ്രവിശ്യാ ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ,സഊദിയിലെ ബ്രിട്ടീഷ് അംബാസഡർ സ്റ്റീഫൻ ഹിച്ചൻ, മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന്  സ്വീകരിച്ചു.

 

 

Latest