Connect with us

Kerala

പണംവെച്ച് ചീട്ടുകളി; ആറ് അഥിതി തൊഴിലാളികള്‍ അറസ്റ്റില്‍

പ്രതികളിൽ നിന്ന് 21,910 രൂപയും പിടിച്ചെടുത്തു

Published

|

Last Updated

പത്തനംതിട്ട | പണംവെച്ച് ചീട്ടുകളിച്ചതിന് 6 അഥിതിത്തൊഴിലാളികളെ പന്തളം പോലീസ് പിടികൂടി. ചീട്ടുകളും 21,910 രൂപയും കളിക്കളത്തില്‍ നിന്നും പിടിച്ചെടുത്തു.

പന്തളം കടയ്ക്കാട് ഉളമയില്‍ സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ പറമ്പിലാണ് ഇവര്‍ പണം വെച്ചുള്ള ചീട്ടുകളിയില്‍ ഏര്‍പ്പെട്ടത്. രഹസ്യവിവരത്തെതുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ എസ് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രതികളെ വളഞ്ഞുപിടികൂടുകയായിരുന്നു.

പശ്ചിമ ബംഗാള്‍ ഉത്തര്‍ ദിനജ്പുര്‍ ജില്ലയില്‍ ചെക് പോസ്റ്റ് ബൈദര വീട്ടില്‍ മോജാഹര്‍ അലി (23), രാഹുല്‍ റാണ (23), പശ്ചിമ ബംഗാള്‍ മാള്‍ഡ ജില്ലയില്‍ ഗാഗ്‌ജോലെ പോസ്റ്റില്‍ സക്ലേക് മോസ്റ്റാക് (22), മോവര്‍ജെം ചൗദരി (25), അലി ഹുസൈന്‍ (24), പശ്ചിമ ബംഗാള്‍ ദിനജ്പുര്‍ ജില്ലയില്‍ ഹരി രാംപൂര്‍ പോസ്റ്റില്‍ കൊറഞ്ഞബരി വീട്ടില്‍ സോഹാല്‍ റാണ (26) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Latest