National
മുംബൈ - മൗറീഷ്യസ് വിമാനത്തില്‍ യാത്രക്കാര്‍ അഞ്ച് മണിക്കൂറോളം കുടുങ്ങി
യാത്രക്കാര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു
ന്യൂഡല്‍ഹി | എഞ്ചിന് തകരാറും എയര്‍ കണ്ടീഷനിങ് തകരാറും മൂലം മുംബൈ – മൗറീഷ്യസ് വിമാനത്തില്‍ യാത്രക്കാര്‍ അഞ്ച് മണിക്കൂറോളം കുടുങ്ങി. കൈക്കുഞ്ഞുങ്ങളും പ്രായമായവരും ഉള്‍പെടെ നിരവധി യാത്രക്കാര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു.
വിമാനത്തില്‍ കയറിയ ഉടനെ എഞ്ചിന്‍ തകരാറിലായതിനാല്‍ യാത്രക്കാര്‍ അഞ്ച് മണിക്കൂറോളം അകത്തിരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 4.30 ന് മുംബൈയില്‍ നിന്ന് പുറപ്പെടേണ്ട വിമാനം 3.45 ഓടെ ബോര്‍ഡിംഗ് ആരംഭിച്ചു. വിമാനത്തില്‍ കയറിയ യാത്രക്കാരെ അഞ്ച് മണിക്കൂറോളം പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. എന്നാല്‍ എഞ്ചിന്‍ തകരാര്‍ പരിഹരിക്കാന്‍ കഴിയാതിരുന്നതോടെ വിമാനം റദ്ദാക്കി.







