Connect with us

MV GOVINDAN

പാനൂര്‍ സ്‌ഫോടനം; സി പി എമ്മിനെതിരെ നടക്കുന്നത് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത പ്രചാരണമെന്ന് എം വി ഗോവിന്ദന്‍

അപകടത്തില്‍ പരിക്കേറ്റവരനെ രക്ഷിക്കാന്‍ സ്ഥലത്തെത്തിയ സാമൂഹിക പ്രവര്‍ത്തകനെ പോലീസ് പിടികൂടി

Published

|

Last Updated

കണ്ണൂര്‍ | പാനൂര്‍ സ്‌ഫോടനക്കേസില്‍ സി പി എമ്മിനെതിരെ നടക്കുന്ന പ്രചാരണം മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത വിധത്തിലുള്ളതാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാനൂര്‍ സ്‌ഫോടന കേസില്‍ സി പി എമ്മിനെതിരെ നടക്കുന്നത് കള്ള പ്രചാരവേലയാണ്.

അപകടത്തില്‍ പരിക്കേറ്റവരനെ രക്ഷിക്കാന്‍ സ്ഥലത്തെത്തിയ സാമൂഹിക പ്രവര്‍ത്തകനായ ഡി വൈ എഫ് ഐ പ്രവര്‍ത്തകനെയാണ് പോലീസ് പിടികൂടിയത്. ഇക്കാര്യംപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കില്ലെന്നു സി പി എം തീരുമാനിച്ചതാണ്. കൊലപാതത്തെ കൊലപാതം കൊണ്ട് നേരിടില്ലെന്ന് പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചതാണ്. ദുര്‍ബലരാണ് തിരിച്ചടിക്കുക, ബലവാന്മാര്‍ ക്ഷമിക്കുകയാണ് ചെയ്യുക എന്നാണു വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Latest