Connect with us

Kerala

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി: ആര്യാടന്‍ ഷൗക്കത്തിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് കെ മുരളീധരന്‍

'ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ സ്വതന്ത്ര വേഷം കെട്ടി എം എല്‍ എ സ്ഥാനത്തിനു വേണ്ടി പോകില്ല.'

Published

|

Last Updated

കോഴിക്കോട് | യു ഡി എഫ് നേതൃത്വം ആവശ്യപ്പെട്ടിട്ടും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി മാറ്റിവെക്കാതിരുന്ന ആര്യാടന്‍ ഷൗക്കത്തിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് കെ മുരളീധരന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് സാഹചര്യത്തില്‍ കടുത്ത നടപടി ഉണ്ടാകില്ല.

ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ സ്വതന്ത്ര വേഷം കെട്ടി എം എല്‍ എ സ്ഥാനത്തിനു വേണ്ടി പോകില്ലെന്നും മുരളീധരന്‍ പ്രതികരിച്ചു.

ഷൗക്കത്തിന്റെ നിലപാടില്‍ ഘടകക്ഷികള്‍ക്ക് പ്രയാസമുണ്ട്. അദ്ദേഹം വിചാരിച്ചാല്‍ അത് പരിഹരിക്കാനാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

 

Latest