Connect with us

Kerala

ഫലസ്തീന്‍: തരൂര്‍ പ്രസ്താവന തിരുത്തണമെന്ന് കെ മുരളീധരന്‍

പ്രസ്താവന കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി. പ്രസ്താവന തിരുത്തിയാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കും. വിഷയത്തില്‍ ചെന്നിത്തല പറഞ്ഞതാണ് കോണ്‍ഗ്രസിന്റെ നിലപാട്.

Published

|

Last Updated

കോഴിക്കോട് | ഫലസ്തീന്‍ വിഷയത്തില്‍ ശശി തരൂര്‍ പ്രസ്താവന തിരുത്തണമെന്ന് കെ മുരളീധരന്‍ എം പി. തരൂരിന്റെ പ്രസ്താവന കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി. പ്രസ്താവന തിരുത്തിയാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കും.

വിഷയത്തില്‍ ചെന്നിത്തല പറഞ്ഞതാണ് കോണ്‍ഗ്രസിന്റെ നിലപാട്. മലപ്പുറത്ത് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയതില്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടിയുണ്ടാകില്ലെന്നാണ് കരുതുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.

സി പി എമ്മിന്റെ ഫലസ്തീന്‍ പരിപാടി ജനങ്ങളെ ഭിന്നിപ്പിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

 

Latest