Connect with us

Kozhikode

മര്‍കസ് വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി അല്‍ അസ്ഹറിലേക്ക്

മര്‍കസില്‍ നിന്നും ഉപരിപഠനാര്‍ഥം അല്‍ അസ്ഹറിലേക്ക് പോകുന്ന ഒമ്പതാമത് സംഘമാണിത്.

Published

|

Last Updated

കോഴിക്കോട് | ജാമിഅ മര്‍കസിന് കീഴിലുള്ള വിവിധ കോളജുകളില്‍ പഠനം പൂര്‍ത്തീകരിച്ച സഖാഫികള്‍ ഉപരിപഠനത്തിനായി ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയിലേക്ക് യാത്ര തിരിച്ചു. മര്‍കസില്‍ നിന്നും ഉപരിപഠനാര്‍ഥം അല്‍ അസ്ഹറിലേക്ക് പോകുന്ന ഒമ്പതാമത് സംഘമാണിത്. വാര്‍ഷിക പരീക്ഷയില്‍ നേടിയ ഉന്നത വിജയമാണ് രണ്ട് വര്‍ഷത്തെ ഈജിപ്ഷ്യന്‍ ഉപരിപഠനത്തിന് വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കിയത്. 2005ല്‍ ജാമിഅ അല്‍ അസ്ഹറുമായി അക്കാദമിക് സഹകരണം നിലവില്‍ വന്നതിന് ശേഷം മര്‍കസില്‍ നിന്നും ഒട്ടേറെ വിദ്യാര്‍ഥികള്‍ ഈജിപ്തില്‍ തുടര്‍പഠനം നടത്തിയിട്ടുണ്ട്.

ഹാരിസ് സഖാഫി കളരാന്തിരി, ഉക്കാശ സഖാഫി ഒളമതില്‍, നുഅ്മാന്‍ സഖാഫി താനാളൂര്‍ (കുല്ലിയ്യ ഉസൂലുദ്ദീന്‍ തഫ്സീര്‍), ആശിഖ് സഖാഫി തോട്ടേക്കാട്, മുസമ്മില്‍ സഖാഫി തിരൂരങ്ങാടി (കുല്ലിയ്യ ഉസൂലുദ്ദീന്‍ ഹദീസ്), ഇബ്രാഹീം ബാദുഷ സഖാഫി കോതമംഗലം (കുല്ലിയ്യ ശരീഅ വല്‍ ഖാനൂന്‍) എന്നീ വിദ്യാര്‍ഥികളാണ് ഈ വര്‍ഷത്തെ സംഘത്തിലുള്ളത്.

ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ഹകീം അസ്ഹരി വിദ്യാര്‍ഥികള്‍ക്ക് മംഗളം നേര്‍ന്നു. മര്‍കസില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് ചാന്‍സിലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, വി പി എം ഫൈസി വില്യാപ്പള്ളി, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി, അബ്ദുല്ല സഖാഫി മലയമ്മ സംബന്ധിച്ചു.

 

Latest