Kozhikode
മര്‍കസ് ലോ കോളജില്‍ വായന വാരാഘോഷങ്ങള്‍ക്ക് തുടക്കമായി
എഴുത്തുകാരുമായുള്ള സംവാദങ്ങള്‍, അപൂര്‍വ പുസ്തകങ്ങളുടെ പ്രദര്‍ശനം, പുസ്തക ചര്‍ച്ചകള്‍, വായനക്കാരും എഴുത്തുകാരും പങ്കെടുക്കുന്ന ആശയവിനിമയ പരിപാടികള്‍ തുടങ്ങിവ സംഘടിപ്പിക്കും
നോളജ് സിറ്റി | വായനയുടെ പ്രാധാന്യം വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മര്‍കസ് ലോ കോളേജില്‍ വായന വാരാഘോഷങ്ങള്‍ക്ക് തുടക്കമായി. വാരാഘോഷത്തിന്റെ ഉദ്ഘാടനം മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നിര്‍വഹിച്ചു. മര്‍കസ് ലോ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഷമീര്‍ സഖാഫി മപ്രം അധ്യക്ഷത വഹിച്ചു.
വായന വാരാഘോഷത്തിന്റെ ഭാഗമായി എഴുത്തുകാരുമായുള്ള സംവാദങ്ങള്‍, അപൂര്‍വ പുസ്തകങ്ങളുടെ പ്രദര്‍ശനം, പുസ്തക ചര്‍ച്ചകള്‍, വായനക്കാരും എഴുത്തുകാരും പങ്കെടുക്കുന്ന ആശയവിനിമയ പരിപാടികള്‍ തുടങ്ങിവ സംഘടിപ്പിക്കും. വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനും ലൈബ്രറി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രത്യേക പ്രവര്‍ത്തനങ്ങളും ഒരുക്കിയിട്ടുണ്ട്.
കോളേജ് ലൈബ്രറിയും ലൈബ്രറി സമുച്ചയവും ഏറ്റവും കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ‘ലിബ് സ്റ്റാര്‍’ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.
മര്‍കസ് നോളജ് സിറ്റി അക്കാദമിക് ഡയറക്ടര്‍ ഡോ. മുഹമ്മദ് റോഷന്‍ നൂറാനി, ഫസല്‍ ഒ മുക്കം, ലോ കോളേജ് ചീഫ് ലൈബ്രേറിയന്‍ ശ്രീരാഗ് ടി കെ, റഹൂഫ് വി കെ, ഇസ്മാഈല്‍ ഫൈസാനി എന്നിവര്‍ സംബന്ധിച്ചു.
#MarkazLawCollege #ReadingWeek #MarkazKnowledgeCity #Kozhikode #ReadingHabit #SirajLive
Content Highlights: Reading week celebrations commenced at Markaz Law College to promote reading habits among students. Markaz Knowledge City Managing Director Dr Muhammad Abdul Hakeem Azhari inaugurated the event. The college introduced the Lib Star awards for students utilizing the library resources effectively.







