Connect with us

Kerala

നിലമ്പൂരില്‍ എല്‍ ഡി എഫിന്റെ രാഷ്ട്രീയ അടിത്തറ ശക്തിപ്പെട്ടു: എം വി ഗോവിന്ദന്‍

യു ഡി എഫിന് വോട്ട് കുറഞ്ഞതായി സി പി എം നേതൃയോഗം വിലയിരുത്തി

Published

|

Last Updated

തിരുവനന്തപുരം | നിലമ്പൂരില്‍ എല്‍ ഡി എഫിന്റെ രാഷ്ട്രീയ അടിത്തറ ശക്തിപ്പെട്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിലമ്പൂരില്‍ മികച്ച വികസനം നടന്നു. അത് പി വി അന്‍വര്‍ സ്വന്തം അക്കൗണ്ടിലാക്കുകയാണ് ചെയ്തത്. അന്‍വറിന് 20,000ത്തോളം വോട്ട് ലഭിച്ചത് അതുകൊണ്ടാണ്. അന്‍വറിന്റെ മുന്നേറ്റം താത്കാലികം മാത്രമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ എല്‍ ഡി എഫിന്റെ പരാജയം സി പി എം നേതൃയോഗം ചര്‍ച്ച ചെയ്തു. യു ഡി എഫിന് വോട്ട് കുറഞ്ഞതായി യോഗം വിലയിരുത്തിയെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. നിലമ്പൂരില്‍ യുഡിഎഫിന് ജനപിന്തുണ കുറഞ്ഞതായും എല്‍ഡിഎഫ് നേതൃയോഗം വിലയിരുത്തിയതായും എം വി ഗോവിന്ദന്‍ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്ന് മുസ്ലിം ലീഗ് വര്‍ഗീയ പ്രചാരണം നടത്തി. യു ഡി എഫ് അതിന് പിന്തുണ നല്‍കി. ഭരണവിരുദ്ധ വികാരം ഉയര്‍ന്നിട്ടില്ല. ഭരണവിരുദ്ധ വികാരം കൊണ്ട് ഒരു വോട്ട് പോലും യു ഡി എഫിന് ലഭിച്ചിട്ടില്ല. നിലമ്പൂരിലെ സംഘടന ദൗര്‍ബല്യം പരിശോധിക്കു. സംസ്ഥാന, മലപ്പുറം ജില്ലാ കമ്മിറ്റികള്‍ ചേര്‍ന്ന് പരിശോധന നടത്തും. സി പി എമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന് വരുത്താന്‍ ചിലര്‍ ശ്രമം നടത്തുകയാണ്. പ്രതിപക്ഷത്തെ പ്രശ്നങ്ങള്‍ മറയ്ക്കാന്‍ അത്തരം തന്ത്രങ്ങള്‍ ഇറക്കുകയാണ്. സെക്രട്ടറിക്ക് എതിരായ വിമര്‍ശം പാര്‍ട്ടിക്കെതിരായ വിമര്‍ശമാണെന്ന് തങ്ങള്‍ക്ക് അറിയാം. സമ്മേളന കാലത്തും അത്തരം പ്രചാരണമുണ്ടായി. പാര്‍ട്ടി സെക്രട്ടറിയെ വിമര്‍ശിച്ചു എന്ന പരമ്പര വരുന്നു. പിണറായി ശാസിച്ചു എന്ന് പറയുന്നു. അങ്ങനെ ഉണ്ടായിട്ടില്ല. അത് ശരിയായ രീതിയല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest