Connect with us

Kerala

കേരളം കേന്ദ്രത്തിന്റെ അടിമയല്ല, സംസ്ഥാന താല്‍പര്യം പറയുമ്പോള്‍ ക്ഷോഭിച്ചിട്ട് കാര്യമില്ല; വി മുരളീധരന് മറുപടിയുമായി കെ എന്‍ ബാലഗോപാല്‍

കേരളത്തിന്റെ താല്‍പര്യം പറയുമ്പോ ഇവിടുള്ളവര്‍ മണ്ടന്‍മാരാണോ എന്ന് ചോദിക്കുകയാണ്

Published

|

Last Updated

തിരുവനന്തപുരം  | കേരളം കേന്ദ്രത്തിന്റെ അടിമയല്ലെന്നും അടിമ ഉടമ ബന്ധമല്ല കേന്ദ്രവും സംസ്ഥാനവും തമ്മില്‍ വേണ്ടതെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവനക്ക് മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കേന്ദ്ര മന്ത്രി തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് നടത്തിയത്.

കേരളത്തിന്റെ ഖജനാവും ജനങ്ങളുടെ താത്പര്യവും സംരക്ഷിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വം. ഇത് പറയുമ്പോള്‍ കേന്ദ്രമന്ത്രി ക്ഷോഭിച്ചിട്ട് കാര്യമില്ല. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാനുള്ള തുക സാങ്കേതികത്വം പറഞ്ഞ് കേന്ദ്രം തടയുകയാണ്.

സംസ്ഥാനങ്ങളില്‍ നിന്നാണ് ഭൂരിഭാഗം പണവും പിരിക്കുന്നത്.ജനസംഖ്യാനുപാതികമായി വരുമാനത്തില്‍ കുറവു വരുത്തിയപ്പോള്‍ കേരളത്തിന് വലിയ കുറവാണ് വരുത്തിയത്. മാനദണ്ഡ പ്രകാരമായല്ല ഈ കുറവെന്നും ധനമന്ത്രി പറഞ്ഞു

കേരളത്തിന്റെ താല്‍പര്യം പറയുമ്പോ ഇവിടുള്ളവര്‍ മണ്ടന്‍മാരാണോ എന്ന് ചോദിക്കുകയാണ് കേന്ദ്രസഹമന്ത്രി. സംസ്ഥാനത്തിന് കിട്ടാനുള്ള പണം കിട്ടണം. കിട്ടാനുള്ളതിന്റെ കണക്കാണ് ഞങ്ങള്‍ പറയുന്നത്. 6000 കോടി നിലവിലെ കുടിശികയാണെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു

 

---- facebook comment plugin here -----

Latest