Connect with us

K Muraleedharan

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആവര്‍ത്തിച്ച് കെ മുരളീധരന്‍

ലോകസഭാ തിരഞ്ഞെടുപ്പിനു മുമ്പു പാര്‍ട്ടി സംഘടന ശക്തിപ്പെടുത്തണം

Published

|

Last Updated

കോഴിക്കോട് | വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആവര്‍ത്തിച്ച് കെ മുരളീധരന്‍.
മുമ്പ് പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണ്. വടകരയില്‍ ആര് നിന്നാലും യു ഡി എഫിനു ജയിക്കാം. പ്രചാരണത്തിനു താനും ഉണ്ടാകും.
പുതുപ്പള്ളിയിലെ വിജയം കോണ്‍ഗ്രസിന് ഊര്‍ജ്ജം നല്‍കുന്നു. ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ എല്ലാ ശക്തിയും ഒരിടത്തു കേന്ദ്രീകരിക്കുന്നത് വിജയം സുനിശ്ചിതമാക്കും. എന്നാല്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ ബൂത്ത് തലം മുതല്‍ സംഘടാ സംവിധാനം ശക്തമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളി വിജയത്തിന് പിന്നില്‍ ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ചു.സഹതാപം രണ്ട് തരത്തില്‍ വന്നു. ഉമ്മന്‍ചാണ്ടിയുടെ മരണവും കുടുംബത്തിന് നേരെയുള്ള വേട്ടയാടലും സഹതാപമായെന്ന് അദ്ദേഹം പറഞ്ഞു.

 

 

Latest