International
കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍; ഗസ്സയില്‍ ഭക്ഷ്യവിതരണ കേന്ദ്രത്തിനു നേരെയുള്ള വെടിവെപ്പില്‍ 37 പേര്‍ കൊല്ലപ്പെട്ടു
ഇന്നലെ വിവിധ ഇടങ്ങളില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ 43 പേരുടെ ജീവന്‍ പൊലിഞ്ഞിരുന്നു.

ഗസ്സ സിറ്റി | ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍. ഇന്ന് ഇസ്‌റാഈല്‍ സേന നടത്തിയ വെടിവെപ്പില്‍ ഭക്ഷ്യ വിതരണ കേന്ദ്രത്തിലെത്തിയ 29 പേര്‍ ഉള്‍പ്പെടെ 37 പേര്‍ കൊല്ലപ്പെട്ടു. ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചതാണ് ഈ വിവരം. ഇറാനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുമ്പോഴും ഗസ്സയില്‍ പൈശാചികമായ ആക്രമണത്തിന് അല്‍പ്പം പോലും അറുതി വരുത്താന്‍ ഇസ്‌റാഈല്‍ തയ്യാറാകുന്നില്ലെന്നാണ് ഇത് തെളിയിക്കുന്നത്.
മരുന്നിനും ഭക്ഷണത്തിനും മറ്റുമായി കാത്തുനിന്നവര്‍ക്ക് നേരെയായിരുന്നു ആക്രമണം. ഇന്നലെ വിവിധ ഇടങ്ങളില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ 43 പേരുടെ ജീവന്‍ പൊലിഞ്ഞിരുന്നു.
മേയ് 27 നാണ് ഗസ്സയിലേക്കുള്ള മരുന്നും ഭക്ഷണവും ഉള്‍പ്പെടെയുള്ള അവശ്യവസത്ക്കളുടെ വിതരണം ഗസ്സയില്‍ പുനരാരംഭിച്ചത്. ഇവിടെ എത്തുന്നവര്‍ക്കു നേരെ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെ 400 ഓളം കൊല്ലപ്പെടുകയും 1,000ത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.