Connect with us

Ongoing News

അനധികൃതമായി മണ്ണ് കടത്ത്; പോലീസ് ടിപ്പര്‍ പിടിച്ചെടുത്തു

ഡ്രൈവർ അറസ്റ്റിൽ

Published

|

Last Updated

പന്തളം | അനധികൃത മണ്ണ് കടത്ത് തടയുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക സ്‌ക്വാഡ് നടത്തിയ നീക്കത്തില്‍ ടിപ്പര്‍ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട്  കൈപ്പട്ടൂരില്‍ നിന്നും പച്ചമണ്ണ് കടത്തിക്കൊണ്ടുവന്ന ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ ഹരിപ്പാട് മുട്ടം ദേവാലയത്തില്‍ രഘുലാല്‍(30)നെയാണ് പന്തളം പോലീസ്  അറസ്റ്റ് ചെയ്തു.

വാഹനം മൈനിങ് ആന്‍ഡ് ജിയോളജി ജില്ലാ ഓഫീസര്‍ക്ക്  കൈമാറി. പോലീസ് ഇന്‍സ്പെക്ടര്‍  ഇന്‍സ്പെക്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സി പി ഓമാരായ പ്രകാശ് ജി, അന്‍വര്‍ഷാ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.

Latest