Connect with us

Kerala

ഒരു കപ്പല്‍ കൂടി തടഞ്ഞുവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്; എം എസ് സി എല്‍സ 3 കമ്പനിക്ക് വീണ്ടും തിരിച്ചടി

കൊളംബോയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് വരുന്ന എം എസ് സി പോളോ 2 കപ്പല്‍ തടഞ്ഞുവെക്കാനാണ് ഉത്തരവ്. കപ്പല്‍ വിട്ടുനല്‍കാന്‍ 75.5 ലക്ഷം രൂപ കെട്ടിവെയ്ക്കണം.

Published

|

Last Updated

കൊച്ചി | കൊച്ചി തീരത്തിന് സമീപം അപകടത്തില്‍പ്പെട്ട എം എസ് സി എല്‍സ 3 കപ്പലിന്റെ ഉടമകള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് വീണ്ടും തിരിച്ചടി. കമ്പനിയുടെ ഒരു കപ്പല്‍ കൂടി തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കൊളംബോയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് വരുന്ന എം എസ് സി പോളോ 2 കപ്പല്‍ തടഞ്ഞുവെക്കാനാണ് ഉത്തരവ്. കപ്പല്‍ വിട്ടുനല്‍കാന്‍ 75.5 ലക്ഷം രൂപ കെട്ടിവെയ്ക്കണം.

കൊല്ലത്തെ സാന്‍സ് കാഷ്യു പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. കമ്പനിയുടെ ഒരു കണ്ടെയ്‌നര്‍ കശുവണ്ടി മുങ്ങിയ കപ്പലില്‍ ഉണ്ടായിരുന്നു.

മെയ് 24 നാണ് കൊച്ചി തീരത്തുനിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ കപ്പല്‍ അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കപ്പല്‍ ഉടമയാണ് കേസിലെ ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതിയും ഷിപ്പിംഗ് ക്രൂ മൂന്നാം പ്രതിയുമാണ്.

Latest