Connect with us

K Muraleedharan

ആരുടേയും പക്വത താന്‍ അളക്കാറില്ല; മൈക്ക് തര്‍ക്കത്തെക്കുറിച്ചു പ്രതികരണവുമായി കെ മുരളീധരന്‍

എലിസബത്തിന്റെ പരാമര്‍ശത്തെക്കുറിച്ചു പ്രതികരിക്കാനില്ലെന്ന്

Published

|

Last Updated

തിരുവനന്തപുരം | പക്വതക്കുറവുള്ളതു തനിക്കു മാത്രമാണെന്നാണു കരുതിയതെന്നും ബാക്കി ആരുടെയും പക്വത താന്‍ അളക്കാറില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് വി ഡി സതീശനും കെ പി സി സി പ്രസിഡന്റ് കെ സുധാകരനും തമ്മില്‍ വാര്‍ത്താസമ്മേളനത്തിനിടെ നടന്ന തര്‍ക്കത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പക്വതക്കുറവ് കാര്യമായിട്ട് തനിക്ക് മാത്രമേയുള്ളുവെന്നാണ് വിചാരിച്ചത്. എല്ലാവരും പറഞ്ഞത് തനിക്ക് പക്വതക്കുറവ് ഉണ്ടെന്നാണല്ലോ. ബാക്കി ആരുടെയും പക്വത താന്‍ അളക്കാറില്ലെന്നും മുരളീധരന്‍ പറഞ്ഞു. പ്രതിപക്ഷനേതാവും കെ പി സി സി പ്രസിഡന്റും ഒരുമിച്ച് വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ ആദ്യം ആര് സംസാരിക്കണമെന്ന് പ്രോട്ടോകോളില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പി രാജ്യത്തിന്റെ മതേതരത്വം തകര്‍ന്നു എന്ന ഒറ്റനിലപാടാണു പാര്‍ട്ടിയില്‍ ഉള്ളത്. എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത് സ്വകാര്യ ചടങ്ങില്‍ സംസാരിച്ചതിനെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest