stray dog
പത്തനംതിട്ട നഗരത്തില്‍ നാല് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു
ഒരു നായ തന്നെയാണ് എല്ലാവരേയും അക്രമിച്ചതെന്നാണ് കരുതുന്നത്.
പത്തനംതിട്ട | പത്തനംതിട്ട നഗരത്തില്‍ നാല് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. രാവിലെ 8.30ഓടെ നഗരസഭയുടെ ഹാജി സി മീരാസാഹിബ് സ്മാരക ബസ് ടെര്‍മിനലിന് സമീപമാണ് ആദ്യം നായയുടെ ആക്രമണമുണ്ടായത്. അഭിദേവ് (17), സദാനന്ദന്‍പിള്ള (65), അതുല്യ ഹരി (26) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. പിന്നീട് അബാന്‍ ജംഗ്ഷനില്‍ ബിഹാര്‍ സ്വദേശിയായ ഋഷിദേവി(41)നും നായയുടെ കടിയേറ്റു.
ഒരു നായ തന്നെയാണ് എല്ലാവരേയും അക്രമിച്ചതെന്നാണ് കരുതുന്നത്. നായയെ പിന്നീട് വാഹനം ഇടിച്ചു ചത്തനിലയില്‍ കണ്ടെത്തി. പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ കുറുക്കന്റ ആക്രമണം കാരണം നായകള്‍ക്ക് പേ വിഷബാധ ഉണ്ടാകാന്‍ കാരണമാകുന്നതായി മൃഗ സംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.







