അമേരിക്കയില്‍ 18 പേരെ വെടിവച്ചു കൊന്ന മുന്‍ സൈനികന്‍ റോബര്‍ട്ട് കാര്‍ഡ് മരിച്ച നിലയില്‍. സ്വയം മുറിവേല്‍പ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.സംഭവം നടന്ന ലവിസ്റ്റണില്‍ നിന്ന് എട്ടു മൈല്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. വെടിയേറ്റു മരിച്ച നിലയിലാണു മൃതദേഹം കണ്ടെത്തിയതെന്നാണു വിവരം. ഇയാളുടെ വീട്ടില്‍ നിന്നു സംശയാസ്പദമായ ഒരു കുറിപ്പ് കണ്ടെടുത്തുവെന്നും പറയുന്നു. മകനെ അഭിസംബോധന ചെയ്ത് എഴുതിയ കത്ത് ആത്മഹത്യാ കുറിപ്പാണെന്നും എന്നാല്‍ വെടിവെപ്പിനുള്ള പ്രത്യേക കാരണങ്ങളൊന്നും കത്തില്‍ പറഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വീഡിയോ കാണാം







