Connect with us

Kerala

കേരളത്തിൽ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍

പ്രതിദിന ഉപഭോഗ ശരാശരിയും റെക്കോര്‍ഡ് ഭേദിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം | നടപ്പുസാമ്പത്തിക വര്‍ഷത്തെ പവര്‍ സര്‍വേയുടെ കണക്കുകള്‍ മറികടന്ന് സംസ്ഥാനത്തിന്റെ വൈദ്യുതി ഉപഭോഗം കുതിക്കുന്നു. രാജ്യത്തെ വൈദ്യുതി മേഖലയുടെ ശരിയായ ദിശയിലുള്ള ആസൂത്രണം ലക്ഷ്യമാക്കി സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി പുറത്തിറക്കി വരുന്ന ഇലക്ട്രിക്ക് പവര്‍ സര്‍വേയുടെ ഏറ്റവും പുതിയ പതിപ്പായ ഇരുപതാമത് എഡിഷനില്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ വൈദ്യുതിയുടെ പീക്ക് ആവശ്യകതയായി പരമാവധി കണക്കാക്കിയിരിക്കുന്ന 4,808 മെഗാവാട്ട് വരെയുള്ള വൈദ്യുതി ഉപഭോഗമാണ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ തന്നെ മറി കടന്നിരിക്കുന്നത്.

2023-24 4,808 മെഗാവാട്ടും 2026 -27 ല്‍ ഇത് 5549 മെഗാവാട്ടും, 2031-32 ല്‍ 6967 മെഗാവാട്ടിലേക്കും ഉപഭഓഗം വര്‍ധിക്കുകയും ചെയ്യുമെന്നാണ് ഇരുപതാം പവര്‍ സര്‍വേ പ്രതീക്ഷിക്കുന്നത്.
പ്രതിദിന വൈദ്യുതി ഉപഭോഗത്തിന്റെ ശരാശരി 2023-24 ല്‍ 80.12 മില്യന്‍ യൂനിറ്റും 2026-27 ല്‍ 92.88 മില്യന്‍ യൂനിറ്റും 2031-32 117.47 മില്യന്‍ യൂനിറ്റുമാകുന്നാണ് പവര്‍ സര്‍വേ കണക്കാക്കുന്നത്. എന്നാല്‍ ഏപ്രില്‍ 11ലെ വൈദ്യുതിയുടെ പീക്ക് ആവശ്യകതയായ 4,757 മെഗാവാട്ടും പ്രതിദിന ഉപഭോഗമായ 95.57 മില്യന്‍ യൂനിറ്റും സര്‍വകാല റെക്കോര്‍ഡായിരുന്നു. എന്നാല്‍, ഈ റെക്കോര്‍ഡിന് മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. ഏപ്രില്‍ 12 ന് സംസ്ഥാനത്തെ പീക്ക് ആവശ്യകത 4867 മെഗാവാട്ടും പ്രതിദിന ഉപഭോഗം 98.45 മില്യന്‍ യൂനിറ്റും രേഖപ്പെടുത്തിയതോടെ സര്‍വകാല റെക്കോര്‍ഡ് 24 മണിക്കൂറിനകമാണ് തിരുത്തപ്പെട്ടത്. ഇത് 2023 ഏപ്രില്‍ മാസത്തിലെ അപൂര്‍വതയായാണഅ രേഖപ്പെപുത്തപ്പെടുന്നത്.

ഇരുപതാം പവര്‍ സര്‍വേയുടെ ഈ കണക്കുക്കൂട്ടലുകള്‍ക്ക് മുകളിലേക്ക് കേരളത്തിന്റെ വൈദ്യുതി ഉപഭോഗം വര്‍ധിച്ചേക്കുമെന്ന ശക്തമായ സൂചനയാണ് നിലവിലെ വൈദ്യുതി ഉപഭോഗത്തിന്റെ കണക്കുകള്‍ നല്‍കുന്നത്. കേരളത്തിനകത്തുള്ള ഉത്പാദനവും പുറത്ത് നിന്ന് കരാര്‍ മുഖേനയും പവര്‍ എക്‌സ്‌ചേഞ്ച് വഴിയുമെല്ലാം വൈദ്യുതി എത്തിച്ചും നിലവിലെ പ്രസരണ വിതരണ സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തിയും ഇപ്പോഴത്തെ ആവശ്യകത നിറവേറ്റാനാകുമെങ്കിലും അടുത്ത രണ്ടു- മൂന്ന് വര്‍ഷത്തിനകം വൈദ്യുതിയുടെ ഉത്പാദന പ്രസരണ വിതരണ മേഖലകളില്‍ യുദ്ധകാലടിസ്ഥാനത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിലാക്കേണ്ടി വരുമെന്നും ഇല്ലെങ്കില്‍ സംസ്ഥാനം കടുത്ത് വനൈദ്യുതി ക്ഷാമത്തിലേക്ക് നീങ്ങുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നുവെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

Latest