Connect with us

National

കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയില്ല; കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളി

മീനാക്ഷി നടരാജന്റെ പത്രിക തള്ളിയ സാഹചര്യത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മഹേഷ് കേവതിനെ എതിരില്ലാതെ തിരഞ്ഞെടുത്തു

Published

|

Last Updated

ന്യൂഡല്‍ഹി |  മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥി മീനാക്ഷി നടരാജന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളി. സത്യവാങ്മൂലത്തില്‍ കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെച്ചെന്ന് കണ്ടെത്തിയതിന് തുടര്‍ന്നാണ് നടപടി. മീനാക്ഷി നടരാജന്റെ പത്രിക തള്ളിയ സാഹചര്യത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മഹേഷ് കേവതിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. അതേ സമയം നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്

ഒരു ക്രിമിനില്‍ കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെച്ചതിന്റെ അടിസ്ഥാനത്തില്‍ റിട്ടേണിങ് ഓഫീസര്‍ മീനാക്ഷി നടരാജന്റെ നാമനിര്‍ദ്ദേശ പത്രിക നിരസിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശില്‍ മൂന്നാമത്തെ രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി മഹേഷ് കേവത് ആണ് മീനാക്ഷി നടരാജനെതിരെ റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്.

തെലങ്കാനയില്‍ ഫയല്‍ ചെയ്ത കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ നടരാജന്‍ മനഃപൂര്‍വം മറച്ചുവെച്ചന്നാണ് ബിജെപി സ്ഥാനാര്‍ഥിയുടെ ആരോപണം.

Latest