Connect with us

Kerala

കേരള സെനറ്റ് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

സര്‍വകലാശാല ജീവനക്കാരുടെ പരാതിയിലാണ് കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനെതിരെ അടക്കം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്.

Published

|

Last Updated

തിരുവനന്തപുരം | കേരള സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിലെ സംഘര്‍ഷത്തില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. സര്‍വകലാശാല ജീവനക്കാരുടെ പരാതിയിലാണ് കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനെതിരെ അടക്കം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. സംഘര്‍ഷത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തവരെ രക്ഷപ്പെടുത്തിയതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വലിയ സംഘര്‍ഷത്തെ തുടര്‍ന്ന് രാത്രി വോട്ടെണ്ണല്‍ നിര്‍ത്തി വെച്ചിരുന്നു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തിയതിന് രജിസ്ട്രാര്‍ ഇന്ന് പൊലീസില്‍ പരാതി നല്‍കും. സംഘര്‍ഷത്തിന് പിന്നാലെ പൊലീസ്‌കസ്റ്റഡിയിലെടുത്തവരെ രക്ഷപ്പെടുത്തിയതിനും കേസെടുത്തു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലാണ് പ്രതികളെ രക്ഷിച്ചതെന്ന് പൊലീസ് പറയുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് കേരള സര്‍വ്വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പ് റദ്ദാക്കി.

പരസ്പരം കല്ലേറും പട്ടിക കൊണ്ട് അടിയുമുണ്ടായി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമുണ്ടായിരുന്നെങ്കിലും സംഘര്‍ഷം ഏറെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്. സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കും പരിക്കേറ്റു. തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗവും ക്രമേക്കേട് ആരോപിച്ച് രംഗത്തെത്തിയതോടെ വന്‍ സംഘര്‍ഷത്തിലെത്തുകയായിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുമില്ല. എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി ലഭിച്ചില്ലെന്ന് പോലീസ് വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest