fraudulent voting
കണ്ണൂരില്‍ വീട്ടിലെ വോട്ടില്‍ കള്ളവോട്ട് നടന്നെന്ന് പരാതി
കോണ്‍ഗ്രസ് അനുഭാവിയായ ബി എല്‍ ഒ കള്ളവോട്ടിന് കൂട്ടുനിന്നുവെന്ന് ആരോപിച്ച് എല്‍ ഡി എഫ് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
കണ്ണൂര്‍ | കണ്ണൂരില്‍ വീട്ടിലെ വോട്ടില്‍ കള്ളവോട്ട് നടന്നെന്ന പരാതിയുമായി എല്‍ ഡി എഫ്. കോണ്‍ഗ്രസ് അനുഭാവിയായ ബി എല്‍ ഒ കള്ളവോട്ടിന് കൂട്ടുനിന്നുവെന്ന് ആരോപിച്ച് എല്‍ ഡി എഫ് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
85 വയസ്സിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ വോട്ട് ചെയ്യുമ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി വ്യാജവോട്ടുകള്‍ ചെയ്തുവെന്നാണ് പരാതി.
70-ാം ബൂത്തിലെ 1420-ാം നമ്പര്‍ പേരുകാരിയായ 86 വയസ്സുള്ള കെ കമലാക്ഷിയുടെ വോട്ട് ഇതേ ബൂത്തിലെ 1148-ാം നമ്പര്‍ വോട്ടറായ വി കമലാക്ഷി എന്നയാള്‍ രേഖപ്പെടുത്തിയെന്നാണ് പരാതി.