Connect with us

electric vehicle charging stations

വരും, ആയിരം ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ

വൈദ്യുതി വാഹനങ്ങളുടെ പ്രചാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2021- 22, 2022- 23 സാമ്പത്തിക വർഷത്തിലെ ഒറ്റത്തവണ നികുതി 2.5 ശതമാനമാക്കി ഇളവ് നൽകുന്ന കാര്യം സർക്കാർ പരിശോധിക്കുന്നുണ്ട്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന വ്യാപകമായി ആയിരം ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകളടെ ശൃംഖല സ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. ഓരോ നൂറ് കിലോമീറ്ററിലും ഒരു ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വാഹന വിലയുടെ അഞ്ച് ശതമാനം മാത്രമാണ് വൈദ്യുതി വാഹനങ്ങൾ ഒറ്റത്തവണ അടക്കേണ്ടത്. വൈദ്യുതി വാഹനങ്ങളുടെ പ്രചാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2021- 22, 2022- 23 സാമ്പത്തിക വർഷത്തിലെ ഒറ്റത്തവണ നികുതി 2.5 ശതമാനമാക്കി ഇളവ് നൽകുന്ന കാര്യം സർക്കാർ പരിശോധിക്കുന്നുണ്ട്. ഇലക്ട്രിക് മൊബിലിറ്റി പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഇതുവരെ 127 ഇലക്ട്രിക് കാറുകൾ 20 സർക്കാർ വകുപ്പുകളിലായി അനെർട്ട് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Latest