തിരുവനന്തപുരം |യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. മുഖ്യമന്ത്രി വി ഡി സതീശനാണ് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്.
ധനകാര്യ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ കന്റോണ്‍മെന്റ് ഹൗസിലെത്തി അച്ചടിച്ച ബജറ്റ് പകര്‍പ്പ് മുഖ്യമന്ത്രിക്ക് കൈമാറി. രാവിലെ ഒന്‍പിതിനാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്‘
- കായിക യുവജന മേഖലയ്ക്ക് 175.77 കോടി
- എല്ലാ പ്രധാന സർവകലാശാലകളിലും സ്റ്റുഡന്റ് ഡൈവേഴ്സിറ്റിക്ക് പ്രത്യേക പരിഗണന. റാഗിങ് തടയാൻ സിദ്ധാർഥൻ ആന്റി റാഗിങ് വെൽഫെയർ ആക്ട്.
- എല്ലാ പെൺകുട്ടികൾക്കും സാനിറ്ററി നാപ്കിൻ ഉറപ്പ് വരുത്തും. ക്യാംപസുകളെ ഗേൾസ് ഫ്രണ്ട്ലി ആക്കും
- തൊഴിലുറപ്പ് പദ്ധതിക്ക് 1,422 കോടി രൂപ.
- ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കും. ആലപ്പുഴയിൽ ഹൗസ് ബോട്ട് മാലിന്യങ്ങൾ സംസ്കരിക്കാൻ മാലിന്യ സംസ്കരണ പ്ലാന്റ്. മുസിരിസ് ടൂറിസം പദ്ധതി വിപുലീകരിക്കും
- ഗ്രാമസഭയില്‍ ഓണ്‍ലൈനായി പങ്കെടുക്കാന്‍ നടപടികള്‍
- ഗ്രാമവികസനത്തിനായി 2138 കോടി. റോഡ് അപകടങ്ങൾ കുറയ്ക്കാൻ പ്രത്യേക പദ്ധതി.
- പുതുതലമുറ സംരംഭകർക്ക് ഇൻക്യുബേഷൻ സെന്റർ – പ്രവർത്തനങ്ങൾക്കായി 10 കോ
- കശുവണ്ടി മേഖലയിൽ സമഗ്ര പാക്കേജ്. മൺപാത്ര നിർമാണ തൊഴിലാളികൾക്ക് പ്രത്യേക ആനുകൂല്യം നടപ്പാക്കും
- കോഴിക്കോട് സൈബർ പാർക്കിനെ കൊച്ചി ഇൻഫോ പാർക്കിന്റെയും തിരുവനന്തപുരം ടെക്നോപാർക്കിന്റെയും നിലവാരത്തിലേക്ക് ഉയർത്തും
- വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായ മേഖലയ്ക്കായി 5 കോടി രൂപയുടെ പാക്കേജ്
- എൻഡോസൾഫാൻ ബാധിതർക്ക് അർഹമായ എല്ലാ ആനുകൂല്യങ്ങളും നടപ്പാക്കും. ദുരിതബാധിതരെ സർക്കാർ ഏറ്റെടുക്കും.
- മനുഷ്യ–വന്യജീവി സംഘർഷം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹരിക്കാൻ 192.20 കോടി രൂപ വകയിരുത്തി.
- മലയാളം എഐ സംരഭത്തിന് 10 കോടി രൂപ
- മത്സ്യത്തൊഴിലാളികൾക്ക് നൽകി വരുന്ന മണ്ണെണ്ണ സബ്സിഡി 75 രൂപയായി വർധിപ്പിച്ചു. മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ഭവന പദ്ധതി. പട്ടയം ലഭിച്ചിട്ടില്ലാത്ത എല്ലാ തീരദേശവാസികൾക്കും പട്ടയം. മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത ദിവസങ്ങളിൽ സർക്കാർ വേതനം ലഭ്യമാക്കും.
- മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പ്രതിദിന പാലുൽപാദനം ഒരു കോടി ലീറ്ററാക്കി ഉയർത്തും. അധികം വരുന്ന പാൽ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റും.
- സ്കൂളുകളിൽ പൗൾട്രി ക്ലബ്. ക്ഷീര വികസന മേഖലയ്ക്ക് 102.88 കോടി രൂപ.
- റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.നാളികേരത്തിന് പുതിയ സംഭരണ കേന്ദ്രങ്ങൾ.
- അംഗണവാടി വർക്കർമാർക്കും ഹെൽപ്പർമാക്കും ഓണറേറിയം- 66.20 കോടി രൂപ
- ആസൂത്രണ ബോർഡിനെ തിങ്ക് ടാങ്കായി പുനഃസംഘടിപ്പിക്കും.
- ജെൻസി ആൻഡ് ന്യൂ ജെൻ ടെക്നോളജി വികസനത്തിനായി 50 കോടി. മലയാളം എഐ സംരംഭത്തിന് 10 കോടി.
- തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കും.
- കൊച്ചി – ആലുവ – പെരുമ്പാവൂർ ഗ്ലോബൽ ഫർണിച്ചർ ഹബ്ബ്.∙ കേരളത്തെ സ്വർണ വിനിയ കേന്ദ്രമാക്കി മാറ്റും. കൊച്ചി – തൃശൂർ ആഭരണ ഇടനാഴി സ്ഥാപിക്കാൻ 10 കോടി.
- പ്രവാസി ഇൻവെസ്റ്റ്മന്റ് ഫണ്ട് രൂപീകരിക്കും. ഇൻവെസ്റ്റ്‌മെന്റ് ഇക്കോണമി ആയി മാറണം. പ്രവാസികൾ നിക്ഷേപകരാകണം. ഭാവിയിലെ കേരള വികസനത്തിന് പണം അയക്കൽ മാത്രം മതിയാവില്ല.
- കേരള സ്കൂൾ ഓഫ് പ്ലാനിങ്, ആർകിടെക്ച്ചർ ആന്റ് ഡിസൈൻ പിപിപി മോഡലിൽ ആരംഭിക്കും. ഇതിനായി 2 കോടി
- ഉമ്മന്‍ ചാണ്ടി ഇൻഷുറൻസ് പദ്ധതി – പ്രാഥമികമായി 10 കോടി. കേരള പാചകകല ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും.
- ജെ.സി. ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി (ചിത്രനഗരം) കൊച്ചിയിൽ സ്ഥാപിക്കും. രാജ്യാന്തര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദി. കോഴിക്കോട്ട് എം.ടി. വാസുദേവൻ നായർ സ്മാരക കൾച്ചറൽ പാർക്ക് സ്ഥാപിക്കും. ജോൺസൺ മാസ്റ്ററുടെ പേരിൽ തൃശൂരിൽ മ്യൂസിക് അക്കാദമി.
- മത്സ്യത്തൊഴിലാളികളുടെ അപകട ഇൻഷുറൻസ് തുക പരിഷ്കരിക്കും. കേരള അർബൻ ഗ്രോത്ത് മിഷനായി 100 കോടി.
- കായിക കേരളത്തിൽ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനം നൽകാൻ ആധുനിക സജ്ജീകരണങ്ങളോടെ മലബാറിൽ സ്റ്റേഡിയം. ഇതിനായി 50 കോടി.
- രാജ്യത്തെ പ്രമുഖ ഗവേഷണ – വ്യവസായ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി
- കെയർ ഗീവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആശുപത്രികളിൽ ആരംഭിക്കും.
- സമഗ്ര ലാൻഡ് മാനേജ്മെന്റ് നയം രൂപീകരിക്കും. ലാൻഡ് ബാങ്ക് രൂപീകരിക്കും. ഭൂപരിഷ്കരണം 2 എന്ന പേരിൽ, പ്രസ്കതമായ ഭൂനിയമങ്ങളിൽ കാലാനുസൃതമായി മാറ്റം വരുത്തും
- വയോജന വകുപ്പിന്റെ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ
- വൺ കേരള കരുതൽ മിഷൻ’ – രോഗികളായ അർഹരായ ഗുണഭോക്താക്കൾക്ക് സഹായംവയനാട് ട്രൈബൽ സർവകലാശാലയ്ക്ക് 50 കോടി.ഏവിയേഷൻ ലോജിസ്റ്റിക്സ് ഹബ്ബിന് 200 കോടി.
-
കേരള നോളജ് വാലി – കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കും. പ്രത്യേക നിയമ നിർമാണത്തിലൂടെ മുൻനിരയിലുള്ള വിദേശ സർവകലാശാലകളെ കേരളത്തിലേക്ക് ആകർഷിക്കും.
തൊഴിൽ മേഖല പദ്ധതിക്കായി 2 കോടി വകയിരുത്തും. ഗ്ലോബൽ ജോബ് വാച്ച് ടവർ രൂപീകരിക്കും. സാറ്റലൈറ്റ് ടെക്‌നോളജിയിൽ തൊഴിൽ സാധ്യത വർധിപ്പിക്കും
- ബഹിരാകാശ മേഖലയിൽ വർധിച്ചുവരുന്ന സ്വകാര്യ സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകും. ഇതിനായി 5 കോടി വകയിരുത്തും
- കേരളത്തെ പോർട്ട് സിറ്റിയാക്കും
- സംസ്ഥാനത്ത് മാരിടൈം മ്യൂസിയം സ്ഥാപിക്കാൻ 50 കോടി രൂപ. കേരളത്തിന്റെ 600 km തീരദേശവും ജലസ്രോതസുകളും സംയോജിപ്പിച്ച് മാരിടൈം ഭൂപടത്തിൽ കേരളത്തിനെ സമുദ്ര ശക്തിയായി മാറ്റും.
- ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി കൗൺസിൽ രൂപീകരിക്കും
- കൊച്ചി വിമാനത്താവളത്തിൽ ഗ്ലോബൽ കൺവെൻഷൻ സെന്റർ.ഡാറ്റ അധിഷ്ഠിത ഇൻവെസ്റ്റ് കേരളം എന്ന പ്രത്യേക സെൽ
- രാജ്യാന്തര മാരിടൈം മ്യൂസിയം സ്ഥാപിക്കും
മിഷൻ സമുദ്ര പദ്ധതിയ്ക്കായി 400 കോടി
- അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള സംസ്ഥാനത്തിന്റെ ദിശാ സൂചികയാണ് ബജറ്റെന്ന് മുഖ്യമന്ത്രി. പുതിയ കാലഘട്ടത്തിലെ പുതു യുഗ കേരളം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധരാണെന്നും മുഖ്യമന്ത്രി.
- ശമ്പള പരിഷ്‌കരണം കടം കൂട്ടും
Content Highlights: Chief Minister VD Satheesan has started presenting the UDF government’s first revised budget in the Kerala Assembly. Finance Secretary KR Jyothilal handed over the printed copy of the budget to the Chief Minister at the Cantonment House. The presentation commenced exactly at 9 AM as the state eagerly awaits the major fiscal announcements.