Kerala
നടിയെ ആക്രമിച്ച കേസ്; വിചാരണ ഈ മാസം 11-ാം തിയതി പൂർത്തിയാക്കണമെന്ന് വിചാരണകോടതി
വിചാരണ കോടതിയില്‍ എട്ടാം പ്രതിയായ ദിലീപിന്റെ അന്തിമവാദമാണ് നിലവില്‍ നടക്കുന്നത്
കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഈ മാസം 11-ാം തിയതി പൂര്‍ത്തിയാക്കണമെന്ന് വിചാരണ കോടതി ഉത്തരവ്.ഇനിയും കാലതാമസം അനുവദിക്കില്ലെന്നും മധ്യവേനലവധിക്ക് മുമ്പ് വിചാരണ പൂര്‍ത്തിയാക്കണമെന്നും പ്രോസിക്യൂഷനോടും പ്രതിഭാഗത്തോടും വിചാരണ കോടതി വ്യക്തമാക്കി.
അതേസമയം അന്തിമവാദം പൂര്‍ത്തിയായ ശേഷം കേസ് വിധി പറയാനായി മാറ്റും.വിചാരണ കോടതിയില്‍ എട്ടാം പ്രതിയായ ദിലീപിന്റെ അന്തിമവാദമാണ് നിലവില്‍ നടക്കുന്നത്.
അവധിക്കാല സിറ്റിംഗില്‍ ഈ കേസ് പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി.2018ന് മാര്‍ച്ച് 8നാണ് കേസില്‍ വിചാരണ തുടങ്ങിയത്.







