Connect with us

National

11മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍

ജെയ്ത്പൂരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സ്ത്രീയുടെ കുട്ടിയെയാണ് നവീന്‍ മിശ്ര എന്നയാള്‍ തട്ടിക്കൊണ്ടുപോയത്.

Published

|

Last Updated

ഡല്‍ഹി | പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ 39കാരന്‍ അറസ്റ്റില്‍. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ത്പൂര്‍ പ്രദേശത്ത് നടന്ന സംഭവത്തില്‍ നവീന്‍ മിശ്ര എന്ന യുവാവാണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ യുവാവിന്റെ ഭാര്യ പോലീസില്‍ തിരികെ ഏല്‍പ്പിച്ചതിനെ തുടര്‍ന്നാണ് നവീനിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ജെയ്ത്പൂരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സ്ത്രീയുടെ കുട്ടിയെയാണ് നവീന്‍ തട്ടിക്കൊണ്ടുപോയത്. തനിക്ക് കുട്ടികളില്ലാത്തതുകൊണ്ടാണ് കുഞ്ഞിനെ തട്ടിയെടുത്തെതന്ന് നവീന്‍ പോലീസിനോട് പറഞ്ഞു. പാര്‍ലറില്‍ വച്ച് 11മാസം പ്രായമുള്ള കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ എട്ട് വയസ്സുള്ള മകളോട് മകനെ പാര്‍ലറിന് പുറത്ത് കൊണ്ട് പോയി കളിപ്പിക്കാന്‍ അമ്മ പറഞ്ഞു.കുട്ടികള്‍ പാര്‍ലറിന് പുറത്ത് പോയി കുറച്ച് സമയത്തിനുശേഷം മോട്ടോര്‍സൈക്കിളിലെത്തിയ യുവാവ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.പെട്ടന്ന് തന്നെ മകള്‍ അമ്മയെ വിവരം അറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

സിസടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മോട്ടോര്‍ സൈക്കിള്‍ കണ്ടെത്തി. രജിസ്‌ട്രേഷന്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ ഒരു സ്ത്രീയുടെ പേരിലായിരുന്നു വണ്ടി രജിസ്റ്റര്‍ ചെയ്തത്.തുടര്‍ന്ന് പ്രതിക്കുവേണ്ടിയുള്ള തിരിച്ചിലിനിടെ മിശ്രയുടെ ഭാര്യ കുട്ടിയെ പോലീസ് സ്‌റ്റേഷനില്‍ എത്തി കൈമാറുകയായിരുന്നു.പോലീസ് യുവതിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മിശ്രയുടെ വീട്ടിലെത്തി യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

Latest