International
ഇറാനില്‍ 12 ബന്ധുക്കളെ യുവാവ് വെടിവെച്ച് കൊന്നു
കുടുംബ വഴക്കാണ് കൂട്ടവെടിപ്പിന് കാരണം.
ഇറാന്‍ | ഇറാനില്‍ 30 വയസ്സുള്ള ആള്‍ പിതാവും സഹോദരനുമടക്കം 12 ബന്ധുക്കളെ വെടിവെച്ചു കൊന്നു. ദക്ഷിണ – മധ്യ പ്രവിശ്യയായ കെര്‍മനില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ വെടിവെച്ച് കൊന്നതായും റിപ്പോര്‍ട്ടുണ്ട്. കുടുംബ വഴക്കാണ് കൂട്ടവെടിപ്പിന് കാരണം.
ഇത്രയധികം ആളുകളെ ഒരുമിച്ച് കൊല ചെയ്യുന്നത് ഇറാനില്‍ അപൂര്‍വമാണ്. വേട്ടക്കായി ഉപയോഗിക്കുന്ന തോക്ക് മാത്രമാണ് ഇറാനിലെ ജനങ്ങള്‍ക്ക് കൈവശം വെക്കാന്‍ അനുമതിയുള്ളത്.
രണ്ട് കൊല്ലം മുമ്പ് ഇറാനിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് പിരിച്ചു വിട്ട ഉദ്യോഗസ്ഥന്‍ സ്വയം വെടിവെക്കുന്നതിന് മുമ്പ് 3 പേരെ വെടിവെച്ച് കൊന്നിരുന്നു.







