Connect with us

Business

അൽ കോബാറിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരഭിച്ചു

ദമ്മാം ചേംബർ വൈസ് ചെയർമാൻ ഹമദ് ബിൻ മുഹമ്മദ് അലിയാണ് സഊദിയിലെ ലുലു ഗ്രൂപ്പിൻ്റെ മുപ്പതാം ഷോറൂം ഉദ്ഘാടനം ചെയ്തത്

Published

|

Last Updated

ദമ്മാം | ലുലു ഗ്രൂപ്പിൻ്റെ സഊദി അറേബ്യയിലെ പുതിയ ഹൈപ്പർ മാർക്കറ്റ് കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തനമാരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലിയുടെ സാന്നിധ്യത്തിൽ ദമ്മാം ചേംബർ വൈസ് ചെയർമാൻ ഹമദ് ബിൻ മുഹമ്മദ് അലി സഊദിയിലെ മുപ്പതാമത്തെ ലുലു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു.

ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുള്ള വിശാലമായ ഹൈപ്പർമാർക്കറ്റ് അൽ കോബാറിലെ അൽ റക്കയിലാണ് സ്ഥിതി ചെയ്യുന്നത്. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ചുള്ള എല്ലാ ഉല്പന്നങ്ങളും ഇവിടെ ലഭ്യമാണ്. വിപുലമായ സൂപ്പർമാർക്കറ്റ്, ഫ്രഷ് ഫുഡ്, ഗാർഹിക ഉത്പന്നങ്ങൾ, ലുലു കണക്ട്, ഫാഷൻ ഉൾപ്പെടെ ഏറ്റവും നൂതനമായ സംവിധാനത്തോടെയാണ് ക്രമീകരിച്ചിരിക്കുന്നത്.

സഊദി അറേബ്യയിലെ പ്രാദേശിക കർഷകരിൽ നിന്നും നേരിട്ട് സംഭരിച്ച സഊദി കാപ്പിയും അടക്കമുള്ള കാർഷികോത്പന്നങ്ങളും ഇവിടത്തെ പ്രത്യേകതയാണ്. സഊദി അറേബ്യയിൽ പുതിയ ഹൈപ്പർ മാർക്കറ്റ് ആരംഭിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി പറഞ്ഞു.

ലുലു ഗ്രൂപ്പിൻ്റെ വളർച്ചയിൽ സഊദി അറേബ്യയിലെ വിപണി ഏറെ പ്രധാനപ്പെട്ട  ഒരു പങ്കാണ് വഹിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ  പുണ്യ നഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളിൽ ഉൾപ്പെടെ ഇരുപതിലധികം പുതിയ ഹൈപ്പർ മാർക്കറ്റുകൾ  ആരംഭിക്കും. ഇതിൽ അഞ്ചെണ്ണം ഈ വർഷം തന്നെ പ്രവർത്തനം ആരംഭിക്കും.

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിൻ്റെയും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെയും നേതൃത്വത്തിലുള്ള സഊദി ഭരണകൂടം രാജ്യത്തെ വ്യാപാര വാണിജ്യ രംഗങ്ങളിൽ  ധീരമായ നടപടികളാണ് സ്വീകരിക്കുന്നത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖ സാമ്പത്തിക ശക്തികളിലൊന്നാകാൻ സഊദി അറേബ്യയെ സഹായിക്കുമെന്നും യൂസുഫലി പറഞ്ഞു.

ലുലു ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സൈഫി രൂപാവാല, ലുലു സഊദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ലുലു കിഴക്കൻ പ്രവിശ്യ റീജിയണൽ ഡയറക്ടർ മൊയിസ് നൂറുദ്ദീൻ എന്നിവരും സംബന്ധിച്ചു.

Latest