Connect with us

Kerala

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ രോഗി മര്‍ദിച്ചു

ഒ പിയില്‍ മറ്റ് രോഗികളുള്ള സമയത്താണ് സംഭവമുണ്ടായത്.

Published

|

Last Updated

തിരുവനന്തപുരം | ജനറല്‍ ആശുപത്രിയില്‍ വനിതാ ഡ്യൂട്ടി ഡോക്ടര്‍ക്ക് രോഗിയുടെ മര്‍ദനം. ഡോക്ടറുടെ കൈക്ക് പരുക്കേറ്റു. ചികിത്സക്കെത്തിയ വസീര്‍ എന്ന യുവാവിനെ പിടികൂടിയിട്ടുണ്ട്.

സര്‍ജറി വിഭാഗം ഡോ.സി എം ശോഭക്കാണ് മര്‍ദനമേറ്റത്. ഡോക്ടര്‍ ജനറല്‍ ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു സംഭവം.

വൃക്കയിലെ കല്ല് അസുഖവുമായി വന്ന വസീറിനോട് ഡോക്ടര്‍ വിശദമായി കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. ഈ സമയം പ്രകോപിതനായ വസീര്‍, കൈവീശി ഡോക്ടറെ അടിച്ചു. ഒഴിഞ്ഞുമാറിയുടെ ഡോക്ടറുടെ കൈയിലും മേശയിലുമാണ് അടി പതിച്ചത്. ഒ പിയില്‍ മറ്റ് രോഗികളുള്ള സമയത്താണ് സംഭവമുണ്ടായത്.

Latest