Connect with us

Kerala

വര്‍ക്കലയില്‍ തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

ചാവര്‍കോട് ഗാംഗാലയം വീട്ടില്‍ അജിത് ദാസിന്റേതാണ് മൃതദേഹമെന്ന് പാരിപ്പള്ളി പോലീസ് സ്ഥിരീകരിച്ചു.

Published

|

Last Updated

തിരുവനന്തപുരം|വര്‍ക്കലയില്‍ തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ മൃതദേഹം കണ്ടെത്തി. വര്‍ക്കല ചാവര്‍കോട് ഒഴിഞ്ഞ പുരയിടത്തിലാണ് 20 ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മൃതദേഹം പഴകിയിരുന്നു. ചാവര്‍കോട് ഗാംഗാലയം വീട്ടില്‍ അജിത് ദാസിന്റേതാണ് മൃതദേഹമെന്ന് പാരിപ്പള്ളി പോലീസ് സ്ഥിരീകരിച്ചു.

കഴിഞ്ഞദിവസം രാത്രിയാണ് ഒഴിഞ്ഞ റബ്ബര്‍ തോട്ടത്തിന് സമീപത്തെ പറങ്കി മാവിന്‍ ചുവട്ടില്‍ തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അരയ്ക്ക് താഴോട്ടുള്ള ഭാഗം പൂര്‍ണ്ണമായും തെരുവ് നായ്ക്കള്‍ ഭക്ഷണമാക്കിയിട്ടുണ്ട്. മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ തിരച്ചില്‍ നടത്തി കണ്ടെത്തുകയായിരുന്നു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

അജിത് ദാസിന് കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇയാള്‍ ഉപദ്രവിച്ചതായി കാണിച്ച് ഭാര്യ പാരിപ്പള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു.

 

 

 

 

---- facebook comment plugin here -----

Latest