Connect with us

child murder

തിരൂരില്‍ നിന്ന് കാണാതായ കുഞ്ഞിന്റേതെന്നു സംശയിക്കുന്ന മൃതദേഹം തൃശൂരിലെ ഓടയില്‍ കണ്ടെത്തി

അമ്മയും കാമുകനും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി ഉപേക്ഷിച്ചെന്നു വെളിപ്പെടുത്തല്‍

Published

|

Last Updated

തൃശ്ശൂര്‍ | റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ഓടയില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. മലപ്പുറം തിരൂരില്‍ നിന്ന് കാണാതായ കുഞ്ഞിന്റെ മൃതദേഹമാണെന്നാണ് സംശയം.

മലപ്പുറം തിരൂരില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ കാമുകനും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയതായി ഇന്ന് അമ്മ മൊഴി നല്‍കിയിരുന്നു. തമിഴ്നാട്ടുകാരായ ജയസൂര്യന്‍, ശ്രീപ്രിയ, ബന്ധുക്കള്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നു മാസം മുന്‍പാണ് കൊലപാതം നടത്തിയതെന്നാണ് പോലീസ് നിഗമനം. പ്രതികളെ തിരൂര്‍ പോലീസ് ചോദ്യം ചെയ്യുകയാണ്.

തമിഴ്‌നാട് പോണ്ടിച്ചേരി കൂടല്ലൂര്‍ സ്വദേശിനി ശ്രീപ്രിയ (19), കാമുകന്‍ എന്നിവരാണ് 11 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി ഉപേക്ഷിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ചത് തൃശ്ശൂരിലാണെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ശ്രീപ്രിയയെ തേടി ചേച്ചി വിജയയും ഭര്‍ത്താവും വെള്ളിയാഴ്ച്ച രാവിലെ തിരൂരിലെത്തിയപ്പോഴാണ് സംഭവം പുറത്തായത്. കുട്ടിയെക്കുറിച്ച് ചോദ്യച്ചപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ശ്രീപ്രിയ പറഞ്ഞത്. കുട്ടിയെ കാമുകനും പിതാവും ചേര്‍ന്ന് കൊലപ്പെടത്തിയെന്ന് ഒടുവില്‍ വെളിപ്പെടുത്തി. ഒന്നരവര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞ ശ്രീപ്രിയയെ ഭര്‍ത്താവിന്റെ ഒപ്പം താമിസിക്കുമ്പോള്‍ പോണ്ടിച്ചേരിയില്‍ നിന്ന് മൂന്ന് മാസം മുമ്പാണ് കാണാതായത്. പോണ്ടിച്ചേരിയില്‍ നിന്ന് മുങ്ങിയ ശ്രീപ്രിയ കാമുകനും കുടുംബത്തോടെപ്പം തിരൂര്‍ പുല്ലൂരില്‍ വാടകവീട്ടില്‍ താമസിച്ചുവരുകയായിരുന്നു.

ഇവിടെവെച്ചാണ് കുഞ്ഞിനെ അപായപ്പെടുത്തിയത്. തന്നെ മുറിയല്‍ അടച്ചുപൂട്ടി പിതാവും കാമുകനും ചേര്‍ന്ന് കുഞ്ഞിനെ അപയാപ്പെടുത്തിയെന്നാണ് ശ്രീപ്രിയ വെളുപ്പെടുത്തിയത്.

---- facebook comment plugin here -----

Latest