Connect with us

pinaryi niyamasabha

പോലീസ് മോന്‍സന്റെ വീട്ടില്‍ പോയത് സുഖ ചികിത്സക്കല്ല; പ്രതിപക്ഷത്തോട് മുഖ്യമന്ത്രി

മോന്‍സണിന്റെ വീട്ടില്‍ ആരൊക്കെ?, എന്തിനൊക്കെ? പോയെന്ന് അന്വേഷിക്കുന്നുണ്ട്

Published

|

Last Updated

തിരുവനന്തപുരം | മോന്‍സന്റെ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷത്തെ നിയമസഭയില്‍ പരോക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി. മോന്‍സന്റെ വീട്ടില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പോയത് സുഖചികിത്സക്കല്ല. അദ്ദേഹവുമായി ബന്ധപ്പെട്ട പല വിവരങ്ങളും പൊതുജനത്തിന് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ കെ സുധാകരന്‍ അടക്കമുള്ള ചികിത്സക്കായി മോന്‍സന്റെ വീട്ടില്‍ പോയത് വാര്‍ത്തയായിരുന്നു. ഇതില്‍ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മോന്‍സണിന്റെ വീട്ടില്‍ ആരൊക്കെ എന്തിനൊക്കെയാണ് പോയതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട് . ഡി ജി പി സന്ദര്‍ശിച്ച ശേഷം മോന്‍സണിനെപ്പറ്റി അന്വേഷിക്കാന്‍ ഇന്റലിജന്‍സിന് നിര്‍ദേശം നല്‍കി. മുന്‍കൂര്‍ ജാമ്യത്തിനായുള്ള മോന്‍സണിന്റെ നീക്കം പോലീസ്  പ്രതിരോധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി ടി തോമസ് എം എല്‍ എയാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. തട്ടിപ്പുകാരനായിട്ടും മോന്‍സണിന്റെ വീട്ടില്‍ കാവല്‍ ഏര്‍പ്പെടുത്തിയെന്ന് പി ടി തോമസ് പറഞ്ഞു. ഇന്റലിജന്‍സ് മുന്നറിയിപ്പ് ലഭിച്ച ശേഷമാണ് മോന്‍സണിന് സുരക്ഷ നല്‍കിയത്. ലോക കേരളസഭ പ്രതിനിധിയായി ഇറ്റലിയിലെ പ്രവാസി ഇടനിലക്കാരിയുണ്ടായിരുന്നുവെന്നും പി ടി തോമസ് ചൂണ്ടിക്കാട്ടി.

 

 

 

---- facebook comment plugin here -----

Latest