Kerala
മുഈനലി തങ്ങളെ തള്ളി മുസ്ലിം ലീഗ് നേതൃത്വം
കോഴിക്കോട് | മുഈനലി തങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തിയത് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവില്ലാതെയാണെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. കുഞ്ഞാലിക്കുട്ടി തന്നെയാണ് ലീഗിനെ മുന്നോട്ട് നയിക്കുന്നത്. ഇന്ന് കണ്ടത് ശത്രുക്കളുടെ കൈയില്‍ കളിക്കുന്ന ആളുകളുടെ പ്രവൃത്തിയാണ്. പരസ്യവിമര്‍ശനം പാടില്ലെന്ന ഹൈദരലി തങ്ങളുടെ നിര്‍ദേശം മുഈനലി ലംഘിച്ചു.
അഭിപ്രായ സ്വാതന്ത്ര്യം ലീഗിന്റെ അസ്ഥിത്വം ചോദ്യം ചെയ്യുന്ന തരത്തിലേക്ക് പോകരുത്. എപ്പോഴക്കെ അഭിപ്രായം പറഞ്ഞിട്ടുണ്ടോ അപ്പോഴൊക്കെ മുഈനലി തിരുത്തിയിട്ടുമുണ്ട്. ചന്ദ്രിക പത്രത്തിന്റെ മാനേജ്മെന്റിന് ഇ ഡി നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇതിന് മറുപടി നല്‍കും. കെ ടി ജലീലിനെപ്പോലെ തലയില്‍ മുണ്ടിട്ട് പോകില്ല. ചന്ദ്രിക ദിനപത്രം ഓഡിറ്റ് നടത്തുന്ന സ്ഥാപനമാണ്. ഇത്രയും കാലം ഒരു പ്രശ്നവുമുണ്ടായിട്ടില്ലെന്നും പി എം എ സലാം പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ വാര്‍ത്താസമ്മേളനത്തിനിടെ പ്രവൃത്തകന്‍ അസഭ്യം വിളിച്ചത് പാര്‍ട്ടി അന്വേഷിക്കുമെന്നും പി എം എ സലാം കൂട്ടിച്ചേര്‍ത്തു.