Connect with us

National

'ജനാധിപത്യത്തെ മാനിക്കൂ, സര്‍'; ലെഫ്.ഗവര്‍ണര്‍ക്കെതിരെ കെജ്രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ്- 19 സംബന്ധിച്ച യോഗം ലെഫ്.ഗവര്‍ണര്‍ അനില്‍ ബൈജാല്‍ വിളിച്ചുചേര്‍ത്തതിനെതിരെ ഡല്‍ഹി സര്‍ക്കാര്‍. തിരഞ്ഞെടുത്ത സര്‍ക്കാറിനെ മാറ്റിനിര്‍ത്തി ഉദ്യോഗസ്ഥരുടെ യോഗം നടത്തിയതിനെതിരെയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തിയത്. ഇതോടെ ഡല്‍ഹി സര്‍ക്കാറും ലെഫ്.ഗവര്‍ണറും തമ്മിലുള്ള പോരിന് ഒരിക്കല്‍ കൂടി വേദിയായിരിക്കുകയാണ്.

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ മാറ്റിനിര്‍ത്തി ഇത്തരമൊരു സമാന്തര യോഗം നടത്തിയത് ഭരണഘടനക്കും സുപ്രീം കോടതി വിധിക്കും എതിരാണെന്ന് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ഞങ്ങള്‍ ജനാധിപത്യ മാര്‍ഗത്തില്‍ വന്നവരാണ്. മന്ത്രിസഭയെ ജനങ്ങളാണ് തിരഞ്ഞെടുത്തതെന്നും അദ്ദേഹം കുറിച്ചു.

ലെഫ്.ഗവര്‍ണര്‍ക്ക് എന്തെങ്കിലും ചോദ്യങ്ങളോ സംശയങ്ങളോയുണ്ടെങ്കില്‍ മന്ത്രിമാരോടാണ് ചോദിക്കേണ്ടത്. ഉദ്യോഗസ്ഥരുമായി നേരിട്ട് യോഗം നടത്തുന്നത് അവസാനിപ്പിക്കണം. നമുക്ക് ജനാധിപത്യത്തെ മാനിക്കാം സര്‍ എന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.