Techno
റിയല്‍മി ജിടി 5ജി, റിയല്‍മി ജിടി മാസ്റ്റര്‍ എഡിഷന് ഓഗസ്റ്റ് 18 ന് ഇന്ത്യയില്‍ അവതരിപ്പിക്കും
ന്യൂഡല്‍ഹി | റിയല്‍മി ആഗസ്റ്റ് 18ന് റിയല്‍മി ജിടി സീരീസ് സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചു. റിയല്‍മി ജിടി 5ജി, റിയല്‍മി ജിടി മാസ്റ്റര്‍ എഡിഷന് എന്നീ രണ്ട് വേരിയന്റുകളാണ് അവതരിപ്പിക്കുന്നത്. റിയല്‍മി ജിടി 5ജിയുടെ ബേസിക് എഡിഷന് ഏകദേശം 30,000 രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ട്. റിയല്‍മി ജിടി 5ജി, മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച റിയല്‍മി എക്സ് 7 മാക്സിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
എക്സ് 7 മാക്സ് ഒരു പ്ലാസ്റ്റിക് യൂണിബോഡി ഡിസൈന്‍, മീഡിയടെക് ഡൈമെന്‍സിറ്റി 1200 പ്രോസസര്‍ എന്നിവ ഉള്‍പ്പെടുന്നതാണ്. റിയല്‍മി ജിടി 5ജി മെറ്റല്‍-ഗ്ലാസ് ബോഡി, സ്നാപ്ഡ്രാഗണ്‍ 888 പ്രോസസര്‍ എന്നിവ അടങ്ങിയതാണ്. റിയല്‍മി ജിടിയില്‍ 6.4 ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേ, 360 എച്ച് സെഡ് ടച്ച് സാമ്പിള്‍ റേറ്റ്, 120എച്ച് സെഡ് റിഫ്രെഷ് റേറ്റ്, 65 ഡബ്ല്യുഫാസ്റ്റ് ചാര്‍ജിംഗ്, 4500 എംഎഎച്ച് ബാറ്ററി, 64 മെഗാപിക്സല്‍ ട്രിപ്പിള്‍ റിയര്‍ കാമറ, മികച്ച ഡിസൈന്‍ എന്നിവ ഉള്‍പ്പെടുന്നു. ജിടി മാസ്റ്റര്‍ എഡിഷന് കരുത്ത് പകരുന്നത് സ്നാപ്ഡ്രാഗണ്‍ 870 പ്രോസസറാണ്.