Connect with us

Business

ഒരു ലക്ഷം ജീവനക്കാരെ നിയമിക്കും: ടെക് ഭീമന്‍ കോഗ്നിസന്റ്

Published

|

Last Updated

ന്യൂഡല്‍ഹി | യു എസ് ആസ്ഥാനമായുള്ള കോഗ്നിസന്റ് കമ്പനി ഈ വര്‍ഷം ഒരു ലക്ഷത്തോളം ജീവനക്കാരെ നിയമിക്കും. കമ്പനിയില്‍ നിന്ന് നിരവധി ജീവനക്കാര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ഇന്ത്യയിലെ ജൂനിയര്‍, മിഡ് ലെവല്‍ തസ്തികകളിലെ ജീവനക്കാരാണ് രാജിവച്ച് പോകുന്നത്. ഈ വര്‍ഷം 30,000 പുതിയ ബിരുദധാരികള്‍ കമ്പനിയുടെ ഭാഗമാകുമെന്ന് കോഗ്നിസന്റ് അറിയിച്ചു.

ജീവനക്കാരുടെ ജോലി ക്രമീകരണം, സ്ഥാനക്കയറ്റം എന്നിവ അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുമെന്ന് കമ്പനി സി ഇ ഒ. ബ്രയാന്‍ ഹംഫ്രീസ് പറഞ്ഞു. 2022-ഓടെ ഇന്ത്യയില്‍ പുതുതായി പഠിച്ചിറങ്ങിയ 45,000 പേര്‍ക്ക് ജോലി നല്‍കാന്‍ ലക്ഷ്യം വെക്കുന്നതായും കമ്പനി അറിയിച്ചു.