Connect with us

Education

മെഡിക്കല്‍ കോഴ്‌സുകളില്‍ ഒ ബി സി സംവരണം പ്രഖ്യാപിച്ച് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകളില്‍ ഒ ബി സി സംവരണം ഏര്‍പ്പെടുത്തി കേന്ദ്രം. ഒ ബി സി വിഭാഗത്തിന് 27 ശതമാനവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനവും സംവരണമാണ് ഏര്‍പ്പെടുത്തിയത്. പി ജി, യു ജി കോഴ്‌സുകളില്‍ ഓള്‍ ഇന്ത്യാ ക്വാട്ടയിലാണ് സംവരണം.

എം ബി ബി എസ്, എം ഡി, എം എസ്, ബി ഡി എസ്, എം ഡി എസ്, മെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളിലാണ് സംവരണം. ഈ അധ്യയന വര്‍ഷം മുതല്‍ സംവരണമുണ്ടാകും.

പ്രതിവര്‍ഷം എം ബി ബി എസിൽ 1,500 ഒ ബി സി  വിദ്യാര്‍ഥികള്‍ക്കും എം ഡിയിൽ 2,500 വിദ്യാര്‍ഥികള്‍ക്കും സംവരണാനുകൂല്യമുണ്ടാകും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 550 എം ബി ബി എസ് വിദ്യാർഥികൾക്കും എം ഡിയില്‍ 1,000  വിദ്യാര്‍ഥികള്‍ക്കും തീരുമാനം മൂലം സംവരണ ആനുകൂല്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Latest