Kerala
സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക്ക വൈറസ് ബാധിച്ചു

തിരുവനന്തപുരം | സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ 48 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. നാല് പേരാണ് നിലവില്‍ രോഗികളായുള്ളത്. ഇവരാരും തന്നെ ഗര്‍ഭിണികളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരോ അല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.
ഇന്ന് സിക്ക സ്ഥിരീകരിച്ച രണ്ട് പേരും തിരുവനന്തപുരം സ്വദേശികളാണ്. 27 വയസ്സുള്ള കഴക്കൂട്ടം സ്വദേശിനി, 37കാരിയായ പാങ്ങപ്പാറ സ്വദേശിനി ഇന്ന് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബിലാണ് ഇരുവരുടേയും സാമ്പിളുകള്‍ പരിശോധിച്ചത്.
---- facebook comment plugin here -----