Connect with us

International

ചൈനയില്‍ 'മഗ്ലേവ്' പറക്കും ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചു; വേഗത മണിക്കൂറില്‍ 600 കിലോമീറ്റര്‍

Published

|

Last Updated

ബെയ്ജിങ് | മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പുതിയ പറക്കും ട്രെനിനുമായി ചൈന. ചൈനീസ് സര്‍ക്കാറിന് കീഴിലുള്ള ചൈന റോളിങ് സ്‌റ്റോക്ക് കോര്‍പ്പറേഷന്‍ ആണ് ട്രെയിന്‍ നിര്‍മ്മാതാക്കള്‍. മഗ്ലേവ് എന്ന ട്രെയിനാണ് ചൈനയിലെ ക്വിങ്ഡാവോ നഗരത്തിലൂടെ ആദ്യയാത്ര നടത്തിയത്.

വൈദ്യുത കാന്തിക ശക്തിയിലാണ് മാഗ്‌നെറ്റിക് ലെവിറ്റേഷന്‍ എന്നതിന്റെ ചുരുക്കപ്പേരായ മഗ്ലേവ് ട്രെയിന്‍ സഞ്ചരിക്കുന്നത്. വേഗത കൂടുതലും അന്തരീക്ഷ മലിനീകരണം കുറവാണെന്നതുമാണ് ഈ ട്രെയിനിന്റെ ഏറ്റവും വലിയ പ്രത്യേകത.

നിലവില്‍ 350 കിലോമീറ്ററാണ് ചൈനയില്‍ സര്‍വ്വീസ് നടത്തുന്ന ട്രെയിനിന്റെ പരമാവധി വേഗത. അതിന്റെ ഇരട്ടിയായിരിക്കും മഗ്ലോവ് ട്രെയിനിന്റെ വേഗത എന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്.

ചൈനയില്‍ അതിവേഗ ട്രെയിന്‍ സര്‍ക്കാര്‍ ആരംഭിച്ചെങ്കിലും സര്‍വ്വീസ് നടത്താന്‍ പ്രാപ്തമായ പാതകളുടെ കുറവുണ്ട്. ഷാങ്ഹായ് വിമാനത്താവളത്തില്‍ നിന്ന് നഗരത്തിലേക്ക് മാത്രമാണ് ഇപ്പോള്‍ പാതകളുള്ളത്. മഗ്ലോവ് ട്രെയിനുകള്‍ക്ക് പ്രത്യേക പാത നിര്‍മ്മിക്കുന്നത് പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

---- facebook comment plugin here -----

Latest