Connect with us

Business

ക്രൂഡ് ഓയില്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഒപെക്+ രാജ്യങ്ങള്‍; അന്താരാഷ്ട്ര വിപണിയില്‍ ഇന്ധന വില കുറഞ്ഞേക്കും

Published

|

Last Updated

മുംബൈ | വരും ദിവസങ്ങളില്‍ അന്താരാഷ്ട്ര വിപണിയില്‍ ഇന്ധന വില കുറയാന്‍ സാധ്യത. ഒപെക്+ രാജ്യങ്ങള്‍ വിപണിയിലേക്ക് കൂടുതല്‍ ഇന്ധനം വിതരണം ചെയ്യാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇന്ധന വിലക്കുറവ് പ്രതീക്ഷിക്കുന്നത്. റഷ്യയടക്കമുള്ള എണ്ണയുത്പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്+ പ്രതിദിനം നാല് ലക്ഷം ബാരല്‍ ക്രൂഡ് അധികം ഉത്പാദിപ്പിക്കാനാണ് തീരുമാനിച്ചത്.

ഡിസംബര്‍ വരെ ഈ രീതിയില്‍ ഉത്പാദനമുണ്ടാകും. പ്രതിദിനം 20 ലക്ഷം ബാരല്‍ ഉത്പാദനമെന്ന സ്ഥിതി കൈവരിക്കാനാണ് നാല് ലക്ഷം ബാരല്‍ അധികം ഉത്പാദിപ്പിക്കുന്നത്. യു എ ഇ, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങള്‍ക്ക് കൂടുതല്‍ എണ്ണയുത്പാദിപ്പിക്കാം.

ഈ രാജ്യങ്ങളെല്ലാം ഇന്ത്യയുടെ പ്രധാന ഇന്ധന വിതരണക്കാരാണ്. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറയുന്നതിന് അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ അധിക നികുതി കൊണ്ടുവന്നില്ലെങ്കില്‍ മാത്രമാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കാതിരിക്കൂ. പലപ്പോഴും അന്താരാഷ്ട്ര വിപണിയിലെ വിലയിടിവിന് അനുസരിച്ച് രാജ്യത്ത് നികുതി വര്‍ധിപ്പിക്കാറുണ്ട്. അതിനാല്‍, ക്രൂഡ് ഓയില്‍ വിലക്കുറവിന്റെ ആനുകൂല്യം പലപ്പോഴും രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിക്കാറില്ല.