Connect with us

National

പാര്‍ലിമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് ഇന്ന് തുടക്കം

Published

|

Last Updated

ന്യൂഡല്‍ഹി | പെഗാസെസ് ഫോണ്‍ ചോര്‍ത്തല്‍, കൊവിഡ് പ്രതിസന്ധി, ഇന്ധനവില വര്‍ധനവ് തുടങ്ങിയ വിഷയങ്ങള്‍ കത്തിനില്‍ക്കെ പാര്‍ലിമെന്റ് മണ്‍സൂണ്‍ സമ്മേളത്തിന് ഇന്ന് തുടക്കം. ഫോണ്‍ ചോര്‍ത്തല്‍ അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് ആദ്യ ദിവസം നോട്ടിസ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള അബ്ദു സമദ് സമദാനി ലോകസഭാംഗമായും അബ്ദുള്‍ വഹാബ് രാജ്യസഭാംഗമായും ഇന്ന് സത്യ പ്രതിജ്ഞ ചെയ്യും.
പുനസംഘടനയിലൂടെ മുഖം മിനുക്കി എത്തുന്ന കേന്ദ്രസര്‍ക്കാറിനെ സമ്പന്ധിച്ച് സങ്കീര്‍ണ്ണങ്ങളായ വിവിധ വിഷയങ്ങളാണ് ഇരുസഭകളിലും കാത്തിരിക്കുന്നത്. കൊവിഡ് വീഴ്ചകള്‍, ഇന്ധനവിലവര്‍ധനവ് തുടങ്ങിയ ചൂണ്ടിക്കാട്ടി സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ തീരുമാനം.

പുനസംഘടനയില്‍ മന്ത്രിമാരായവരെ പ്രധാനമന്ത്രി സഭക്ക് പരിചയപ്പെടുത്തും. ഫാക്ടറിംഗ് റഗുലേഷന്‍ ഭേഭഗതി, നാഷണല്‍ ഫുഡ്‌ടെക്‌നേളജി എന്റര്‍പണര്‍ഷിപ്പ് അന്‍ഡ് മാനേജ്‌മെന്റ് ബില്‍ തുടങിയവ ബില്ലുകള്‍ സഭയുടെ പരിഗണനക്ക് വരും.