Connect with us

Kerala

പി ഡബ്ല്യൂ ഡി സ്ഥലങ്ങള്‍ സ്വകാര്യ പരസ്യ കമ്പനികള്‍ അനുമതിയില്ലാതെ കൈയേറുന്നു: മന്ത്രി

Published

|

Last Updated

പത്തനംതിട്ട | പി ഡബ്ല്യൂ ഡി സ്ഥലങ്ങള്‍ സ്വകാര്യ പരസ്യ കമ്പനികള്‍ അനുമതിയില്ലാതെ കൈയേറുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിനെതിരെ കര്‍ശന നടപടിയെടുക്കും. ഇതിന്റെ ഭാഗമായി പി ഡബ്ല്യൂ ഡി സ്ഥലങ്ങള്‍ കൃത്യമായി അളക്കുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചുകഴിഞ്ഞു. പത്തനംതിട്ടയിലെ ആറ് റോഡുകളുടെ നിര്‍മാണോദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഉപകാരപ്പെടുംവിധം കംഫര്‍ട്ട് സ്റ്റേഷനുകള്‍ ആരംഭിക്കും. പൊതുമരാമത്ത് വകുപ്പിലൂടെ കൂടുതല്‍ ഫലപ്രദവും ഉപയോഗപ്രദവുമായ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുക എന്നതാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഒന്നില്‍ കൂടുതല്‍ ടൂറിസം ഡെസ്റ്റിനേഷന്‍ സെന്ററുകള്‍ തുറക്കാനും ടൂറിസം വകുപ്പ് പദ്ധതിയിടുന്നുണ്ട്. ഇതിനായി ടൂറിസം പോര്‍ട്ടല്‍ ആപ്പ് കൊണ്ടുവരും. കേരളത്തിലെ ഓരോ ഡെസ്റ്റിനേഷന്‍ പോയിന്റുകളും കൃത്യമായി കണ്ടെത്താന്‍ ഇത്തരം സംവിധാനങ്ങളിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു.

Latest