Eranakulam
നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ബീം മറിഞ്ഞുവീണ് തൊഴിലാളി മരിച്ചു
കൊച്ചി | കൊച്ചിയില്‍ നിര്‍മാണത്തിലിരുന്ന ഫ്ളാറ്റ് കെട്ടിടത്തിന്റെ ബീം മറിഞ്ഞുവീണ് തൊഴിലാളി മരിച്ചു. പനമ്പള്ളി നഗര്‍ വിദ്യാനഗര്‍ കോളനിയില്‍ ഇന്ന് രാവിലെയാണ് അപകടം. ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. 12-ാം നിലയില്‍ ഒരു കമ്പിന് മുകളില്‍ തൂങ്ങിക്കിടന്നിരുന്ന ഇയാളുടെ മൃതദേഹം മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഫയര്‍ഫോഴ്സ് താഴെയെത്തിച്ചു.
മരിച്ചയാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിര്‍മാണത്തിലിരുന്ന ബീം അടക്കമുള്ളവ തൊഴിലാളികള്‍ക്ക് മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ഈ സമയത്ത് നാല് തൊഴിലാളികള്‍ ഓടിമാറിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.
---- facebook comment plugin here -----