Connect with us

Fact Check

#FACTCHECK: മിന്നലേറ്റ് നദിയിലെ വെള്ളത്തിന് തീ പിടിക്കുന്നതും പൊട്ടിത്തെറിക്കുന്നതും സത്യമോ?

Published

|

Last Updated

ലക്‌നോ | ദിവസങ്ങള്‍ക്ക് മുമ്പാണ് ഉത്തരേന്ത്യയില്‍ മിന്നലേറ്റ് 80 പേര്‍ മരിച്ചത്. ഈ ദുരന്ത വാര്‍ത്തക്കിടെയാണ് വെള്ളത്തിന് തീ പിടിച്ചെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഇതിലെ സത്യാവസ്ഥയറിയാം:

പ്രചാരണം: “വെള്ളത്തിന് മിന്നലേറ്റപ്പോള്‍” എന്ന അടിക്കുറിപ്പിലാണ് ഒരു വീഡിയോ പ്രചരിപ്പിക്കുന്നത്. നദിക്കരയില്‍ പെട്ടെന്ന് മിന്നല്‍ പതിക്കുകയും തുടര്‍ന്ന് വെള്ളത്തില്‍ നിരവധി പൊട്ടിത്തെറികളുണ്ടാകുന്നതും വീഡിയോയില്‍ കാണാം. വെള്ളത്തിന്റെ ഉപരിതലത്തില്‍ തീയും കാണാം.

വസ്തുത: പ്രചരിക്കുന്ന വീഡിയോയിലെ തീയും പൊട്ടിത്തെറിയും മിന്നലേറ്റതിനെ തുടര്‍ന്നല്ല. വിദേശത്ത് ഒരു എന്‍ജിനീയറിംഗ് കമ്പനി വെള്ളത്തിനടിയില്‍ നടത്തിയ നിയന്ത്രിത സ്‌ഫോടനമാണിത്. 2012ല്‍ ഫിന്നിഷ് ഭാഷയില്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോയാണിത്. ഫിന്‍ലാന്‍ഡിലെ എന്‍ജിനീയറിംഗ് കമ്പനിയായ റന്നികോന്‍ മെരിത്യോയാണ് ഈ നിയന്ത്രിത സ്‌ഫോടനം നടത്തിയത്. വെള്ളത്തിനടിയിലെ ഖനനം, സ്‌ഫോടനം തുടങ്ങിയവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്.

പ്രചരിക്കുന്ന വീഡിയോ സ്ലോമോഷനില്‍ കാണുമ്പോള്‍, നദിയുടെ കരയില്‍ നിന്ന് വൈദ്യുത തീപ്പൊരികള്‍ നദിയിലേക്ക് പോകുന്നത് വ്യക്തമാണ്. അതിനാല്‍ തന്നെ മിന്നലിനെ തുടര്‍ന്നുള്ള തീപ്പിടിത്തവും പൊട്ടിത്തെറിയുമല്ല ഇതെന്ന് ബോധ്യപ്പെടുന്നു. യഥാർഥ വീഡിയോ കാണാം:

Latest