Connect with us

National

നാസിക്കിലെ കറന്‍സി നോട്ട് പ്രസില്‍ നിന്നും അഞ്ച് ലക്ഷം മോഷ്ടിച്ചു

Published

|

Last Updated

മുംബൈ |  ഇന്ത്യയില്‍ കറന്‍സി നോട്ട് അടിക്കുന്ന നാസിക്കിലെ പ്രസില്‍ നിന്നും കഴിഞ്ഞ അഞ്ച് മാസത്തിനിടെ അഞ്ച് ലക്ഷം രൂപ കളവ് പോയതായി ആരോപണം. അജ്ഞാതരാണ് പണം മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. 2021 ഫെബ്രുവരി 12നും ജൂലൈ 12നുമിടയില്‍ അഞ്ച് ലക്ഷം രൂപയുടെ അഞ്ഞൂറ് നോട്ടുകളാണ് കളവ് പോയത്. സംഭവത്തില്‍ ഇന്ത്യ സെക്യൂരിറ്റി പ്രസ് മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്റിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഏറ്റവും പഴയ യൂണിറ്റുകളില്‍ ഒന്നാണ് ഇന്ത്യ സെക്യൂരിറ്റി പ്രസ്. ഇന്ത്യന്‍ സര്‍ക്കാറിന് വേണ്ടി പാസ്പോര്‍ട്ടുകളും മറ്റ് യാത്രാ രേഖകളും അച്ചടിക്കുന്ന രാജ്യത്തെ ഏക സ്ഥാപനമാണിത്. കറന്‍സി കാണാതായെന്ന് മനസിലാക്കിയ ഇന്ത്യ സെക്യൂരിറ്റി പ്രസ് മാനേജ്മെന്റ് ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് പോലീസിനെ സമീപിച്ചത്.

 

 

Latest