Techno
ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലൈ 26, 27 തീയതികളില്‍; ഐഫോണുകള്‍ക്ക് വമ്പിച്ച വിലക്കിഴിവ്
ന്യൂഡല്‍ഹി | ജൂലൈ 26, 27 തീയതികളില്‍ ഇന്ത്യയില്‍ ആമസോണ്‍ പ്രൈം ഡേ സെയില്‍ നടത്തുമെന്ന് കമ്പനി അറിയിച്ചു. എല്ലാ ഉത്പന്നങ്ങള്‍ക്കും വമ്പിച്ച വിലക്കിഴിവും ഓഫറുകളും ഇതിലൂടെ നല്‍കും. രണ്ട് ദിവസമാണ് പ്രൈം ഡേ സെയില്‍ ഉണ്ടായിരിക്കുക. ആപ്പിള്‍ ഐഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണ് ആമസോണ്‍ നല്‍കുന്നത്. പ്രൈം ഡേ സെയില്‍ സമയത്ത് ഐഫോണുകള്‍ക്ക് വമ്പിച്ച വിലക്കിഴിവുണ്ടാകും. ആമസോണ്‍ പ്രൈം ഡേ പേജില്‍ നിരവധി സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഓഫറുകള്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ആമസോണ്‍ നല്കുന്ന കിഴിവുകള്‍ക്ക് പുറമേ വിവിധ ബേങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുമ്പോള്‍ 10 ശതമാനം കിഴിവും ലഭിക്കും. നോ-കോസ്റ്റ് ഇ എം ഐ പേയ്മെന്റ് ഓപ്ഷനുകള്‍, എക്സ്ട്രാ ബോണസുകള്‍ എന്നിവയും ലഭ്യമാണ്.
ആമസോണ്‍ ഇന്ത്യ വെബ്സൈറ്റിലെ പ്രൈം ഡേ സെയില്‍ പേജില്‍ ഏറ്റവും മികച്ച ഡീല്‍ കാണുന്ന ഹൈലൈറ്റ് ചെയ്ത ഫോണുകളിലൊന്നാണ് ഐഫോണ്‍ 12 പ്രോ. ഐഫോണ്‍ 12 പ്രോയുടെ ബേസ് മോഡലിന്റെ വിലയായ 1,19,900 രൂപയേക്കാള്‍ കുറവായിരിക്കും പ്രൈം ഡേ സെയിലിലൂടെയുള്ള വില. ഈ ഡിവൈസ് 1,18,999 രൂപയ്ക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആമസോണ്‍ ഈ ഡിവൈസിന് നല്കുന്ന ഓഫര്‍ വിലയ്ക്ക് പുറമേ ബേങ്ക് ഓഫറുമുണ്ടാകും.
ഐഫോണ്‍ 11 രണ്ട് വര്‍ഷം പഴക്കമുള്ള മോഡലാണ്. എന്നിരുന്നാലും മികച്ച വില്പനയുള്ള ഡിവൈസുകളില്‍ ഒന്നാണിത്. ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 12 പ്രോ മാക്സ് എന്നിവയേക്കാള്‍ വില കുറവാണ് ഈ വേരിയന്റിന്. ആമസോണ്‍ പ്രൈം ഡേ സെയിലിലൂടെ ഓഫറുകളോടെ സ്വന്തമാക്കാവുന്ന ഡിവൈസുകളുടെ വിഭാഗത്തില്‍ ഈ ഡിവൈസും ലിസ്റ്റ് ചെയ്തിട്ടുണ്ട്. 40,009 രൂപ മുതല്‍ 49,999 രൂപ വരെ വിലയില്‍ ഈ ഡിവൈസ് ലഭ്യമാകും. ഐഫോണ്‍ 11ന്റെ യഥാര്‍ഥ വില 54,000 രൂപയാണ്.
ഡിസ്കൗണ്ട് ലഭിക്കുന്ന മോഡലുകളായി ഐഫോണ്‍ എക്സ് ആര്, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്സ്, ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ മാക്സ് എന്നിവയും ആമസോണ്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, ഓഫറുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.